പെരിയ ഇരട്ടക്കൊല: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എസ് പി ഓഫീസ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി ബി ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സി ആര്‍ മഹേഷ്, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ. പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, നോയല്‍ ടോം ജോസ്, ഉനൈസ്, ഗിരീഷ്, ശ്യാം മാന്യ, ജെയിംസ്, ഷാഫി, അനില്‍ കുമാര്‍, വിനോദ്, അഡ്വ. ഗോവിന്ദന്‍, അര്‍ജുന്‍ തുടങ്ങിയ 100 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് പി ഓഫീസ് മാര്‍ച്ച് നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, youth-congress, Periya double murder; Case against Youth congress activists for conducting SP office march
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?