കാസര്‍കോട് ഇരട്ടക്കൊല: 'നിനക്ക് നിന്റെ പര്‍ട്ടി, എനിക്ക് എന്റേതും' എന്ന് മകനെ പഠിപ്പിച്ച് ഓരോ തെരഞ്ഞെടുപ്പിലും ചെങ്കൊടിക്ക് വേണ്ടി വോട്ടുചെയ്യാന്‍ രാപ്പകല്‍ കഷ്ടപ്പെട്ടിരുന്ന കൃഷ്ണന് ഒടുവില്‍ പാര്‍ട്ടി നല്‍കിയ സംഭാവന, ഏകമകന്റെ ചേതനയറ്റ ശരീരം
കാസര്‍കോട്: (www.kvartha.com 19.02.2019) ഞായറാഴ്ച രാത്രി കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കറകളഞ്ഞ സിപിഎം പ്രവര്‍ത്തകന്‍. 'നിനക്ക് നിന്റെ പര്‍ട്ടി, എനിക്ക് എന്റേതും' എന്ന് മകനെ പഠിപ്പിച്ച് ഓരോ തെരഞ്ഞെടുപ്പിലും ചെങ്കൊടിക്ക് വേണ്ടി വോട്ടുചെയ്യാന്‍ രാപ്പകല്‍ കഷ്ടപ്പെട്ടിരുന്നയാളാണ് കൃഷ്ണനെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ പാര്‍ട്ടി നല്‍കിയ സംഭാവനയാണ് ഏകമകന്റെ ചേതനയറ്റ ശരീരം. അതും ക്രൂരമായ കൊലപാതകം.
കടുത്ത ദാരിദ്ര്യത്തിലും ഇല്ലാത്ത കാശുണ്ടാക്കി ഓരോ തിരഞ്ഞെടുപ്പു വേളയിലും കൃഷ്ണന്‍ തന്റെ രക്തത്തേക്കാള്‍ ചുവപ്പായ പാര്‍ട്ടിക്കു വേണ്ടി വോട്ടു ചെയ്യാന്‍ പോകുമായിരുന്നു. 250 രൂപയില്‍ അധികം രൂപ ചെലവിട്ടാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. ഓലപ്പുരയിലായിരുന്നു കുടുംബത്തിന്റെ ജീവിതം.
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ് പെരിയയും കല്യോട്ടും. ഇവിടെ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ കൃപേഷ് ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കേണ്ടെന്നായിരുന്നു കൃഷ്ണന്‍ മകന് കൊടുത്ത ഉപദേശം. 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്', മകന് ആ അച്ഛന്‍ കൊടുത്ത ഉപദേശം ഇതുമാത്രമായിരുന്നു.
മകന്റെ മരണത്തില്‍ തേങ്ങലടക്കാനാകാതെ ആ അച്ഛന്‍ പറയുന്നു. 'ഒരിക്കല്‍ പോളിടെക്‌നിക്കില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ ഇനി കോളജില്‍ പോയാല്‍ മതിയെന്നു പറഞ്ഞു. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അതോടെ പഠിത്തവും മുടങ്ങി. അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു.

അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍ പറഞ്ഞത് നിന്നെ പിന്നെ കണ്ടോളാം എന്നാണ്. അവനത് എന്നോട് വന്ന് പറയുകയും ചെയ്തു'.
കൃപേഷിനൊപ്പം സുഹത്ത് ശരത് ലാലും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പീതാംബരനടക്കം ഏഴുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasargod Twin Murder: Kripesh's father was CPM supporter, Kasaragod, News, Kerala, Murder, Politics, CPM, Congress, Police, Custody.

Powered by Info News For You

Comments
Post a Comment