മന്ത്രവാദവും ബാധ ഒഴിപ്പിക്കലും നടത്തി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ മന്ത്രവാദിക്ക് ജീവപര്യന്തം തടവ്

കൊല്ലം: (www.kvartha.com 12.02.2019) മന്ത്രവാദവും ബാധ ഒഴിപ്പിക്കലും നടത്തി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ മന്ത്രവാദിക്ക് ജീവപര്യന്തം തടവ്. മനോരോഗ ചികിത്സക്കായി മന്ത്രവാദവും ബാധ ഒഴിപ്പിക്കലും നടത്തി യുവതിയെ ദാരുണമായി കൊലചെയ്ത കേസില്‍ ഒന്നാം പ്രതിയായ മന്ത്രവാദി മാവേലിക്കര പാലമേല്‍ ആദിക്കാട്ട് കുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദീന്‍ എന്നുവിളിക്കുന്ന മുഹമ്മദ് സിറാജി (40) നെയാണ് കോടതി ജീവപര്യന്തം തടവിനും രണ്ടുലക്ഷം പിഴയും നല്‍കി ശിക്ഷിച്ചത്. കൊല്ലം അഡിഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പ്രസ്താവിച്ചത്.

2014 ജൂലൈ 12 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. 14 വര്‍ഷങ്ങളായി മനോരോഗ ചികിത്സയിലായിരുന്ന തഴവാ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ മൈമൂനത്തിന്റെ മകള്‍ ഹസീന (27) യെ ചികിത്സിച്ചു രോഗം ഭേദമാക്കാമെന്ന് പറഞ്ഞു എത്തിയ സിറാജുദ്ദിന്‍ തുടര്‍ച്ചയായ മാന്ത്രവാദ ചികിത്സക്കുശേഷം 2014 ജൂലൈ 12 ന് രാത്രി 12 മണിയോടെ ഹസീനയെ അവരുടെ വീട്ടിലെ ഹാള്‍മുറിയില്‍ തറയില്‍ കമഴ്ത്തി കിടത്തി അവരുടെ പ്രഷ്ഠഭാഗത്ത് ഇരുന്ന ശേഷം തല ശക്തിയായി മുകളിലേക്ക് വലിച്ചുയര്‍ത്തി നട്ടെല്ലൊടിച്ചും ആന്തരീക അവയവങ്ങള്‍ക്ക് മാരകമായി പരിക്കുകള്‍ ഏല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു.

Nuisance eviction murder, enchanter punished for life imprisonment, Kollam, News, Local-News, Crime, Criminal Case, Murder, Police, Arrest, Court, Kerala.

മന്ത്രവാദിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞ് അടക്കമുളള മറ്റ് അഞ്ചുപ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. പ്രോസിക്യുഷന്‍ ഭാഗത്ത് നിന്നും വിസ്തരിച്ച 19 സാക്ഷികളില്‍ സംഭവം കണ്ട ഹസീനയുടെ ബന്ധുക്കളും അയല്‍വാസികളും കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.

35 രേഖകളും 40 തൊണ്ടിമുതലുകളും കോടതി തെളിവിനായി സ്വീകരിച്ചു. മരണപ്പെട്ട ഹസീനയെ അന്നേദിവസം രാത്രിയില്‍ ഓച്ചിറ പരബ്രഹ്മം ആശുപത്രിയില്‍ എത്തിച്ച അവസരത്തില്‍ പ്രതി സിറാജുദ്ദിന്‍ ഉണ്ടായിരുന്നതായി ആശുപത്രിയിലെ നഴ്‌സും അറ്റന്‍ഡറും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.

ഹസീനയുടേത് സാധാരണ മരണമാണെന്ന് വരുത്തി കബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കരുനാഗപ്പളളി പോലീസ് ഇടപെട്ട് കേസ് എടുത്തത്. പോസ്റ്റുമാര്‍ട്ടം പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഹസീനയുടെ ശരീരത്തില്‍ നിരന്തരമായ പീഡനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍ മൊഴിനല്‍കി. കരുനാഗപ്പളളി എസ്.ഐ ആയിരുന്ന വിദ്യാധരന്‍ ചാര്‍ജുചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ മനോജ് ഹാജരായി. പിഴ ഒടുക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nuisance eviction murder, enchanter punished for life imprisonment, Kollam, News, Local-News, Crime, Criminal Case, Murder, Police, Arrest, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?