കോടതി വിധി ലംഘിച്ച് ഹര്‍ത്താല്‍: യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും


കാസര്‍കോട് (www.evisionnews.co): പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരായി നേരിട്ട് വിശദീരണം നല്‍കും. ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പെരിയ എന്നിവരാണ് കോടതിയില്‍ ഹാജരാവുക. 

അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയില്‍ ഹാജരായി തങ്ങളുടെ വിശദീകരണം നല്‍കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യക്കോസും ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നുണ്ട്. ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്ന് ഹൈക്കോടതി ഒരുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. ഈഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?