മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി അബദ്ധത്തില്‍ കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ് രക്ഷകരായി, കാലിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍

ബേക്കല്‍: (www.kasargodvartha.com 23.02.2019) മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി അബദ്ധത്തില്‍ കിണറ്റില്‍ വീണു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന് പരിക്കുണ്ട്. ബേക്കല്‍ മൗവ്വലിലെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ ശമ്മാസ് (12) ആണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

മൗവ്വല്‍ രിഫാഇ മദ്രസയിലെ ആറാം തരം വിദ്യാര്‍ത്ഥിയായ ശമ്മാസ് ക്ലാസ് കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. പള്ളത്തില്‍ കരുവാക്കോട് റോഡ് വക്കിലുള്ള സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് സൈക്കിള്‍ അടക്കം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പതിനഞ്ചടിയോളം താഴ്ചയുള്ള കിണറാണിത്. ഓടുക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.


Keywords: Kasaragod, Kerala, news, Bekal, Student, Student injured after fallen to well
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?