വിവാഹചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ദമ്പതികള്‍ ആശുപത്രിയില്‍
ചെറുപുഴ: (www.kvartha.com 09.02.2019) വിവാഹചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ദമ്പതികള്‍ ആശുപത്രിയില്‍. വധുവിന് പ്രായക്കൂടുതലാണെന്ന് കാണിച്ച് സോഷ്യല്‍മീഡിയലൂടെ നിരന്തര ആക്ഷേപത്തിനും പരിഹാസത്തിനും ഇരകളായ അനൂപ് ജോസഫ്, ജൂബി എന്നീ ദമ്പതികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം.
സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അനൂപിന്റെ അച്ഛന്‍ ബാബു പറഞ്ഞു. സ്ത്രീധനം മോഹിച്ച് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചെന്ന പേരില്‍ ഇരുവരുടെയും വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് വ്യാപകമായ പരിഹാസവും ആക്ഷേപവുമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. അല്പം തടിച്ച പ്രകൃതക്കാരിയായ ജൂബി സാരിയില്‍ കൂടുതല്‍ തടി തോന്നിപ്പിച്ചിരുന്നു. ഇതാകാം ഇത്തരമൊരു പ്രചരണത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്ന് നേരത്തെ ജൂബി പറഞ്ഞിരുന്നു.
ദുഷ്പ്രചരണം കാരണം കുടുംബത്തില്‍ എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനൂപിന്റെ പിതാവ് പറഞ്ഞു. വിവാഹ ചിത്രത്തിനെതിരെ സൈബര്‍ ആക്രമികള്‍ നടത്തിയ കുപ്രചരണങ്ങളെ തുടര്‍ന്ന് സൈബര്‍സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനൂപിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തങ്ങളെ സോഷ്യല്‍മീഡിയലൂടെ ആക്ഷേപിച്ച സൈബര്‍ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ദമ്പതികള്‍.
Related News: തന്നേക്കാള്‍ 18വയസ് കൂടുതല്‍; വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച് യുവാവ് കുത്തിക്കൊന്നു
Keywords: Couples hospitalized by cyber attack, Kannur, News, Local-News, Trending, Social Network, Marriage, Religion, Complaint, hospital, Couples, Treatment, Kerala.

Powered by Info News For You

Comments
Post a Comment