ഇവള്‍ മൊഞ്ചത്തിയാണ്, കെട്ടിച്ചുതരാം; മലപ്പുറം സ്വദേശിയുടെ ഭാര്യയെ കാണിച്ച് കാസര്‍കോട്ടെ യുവാവിനെ കബിളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടി, നഷ്ടപ്പെട്ടത് മാതാവിന്റെ ശസ്ത്രക്രിയക്ക് വെച്ച പണം
പയ്യന്നൂര്‍: (www.kasargodvartha.com 25.02.2019) ഇവള്‍ മൊഞ്ചത്തിയാണെന്നും കെട്ടിച്ചുതരാമെന്നും പറഞ്ഞ് മലപ്പുറം സ്വദേശിയുടെ ഭാര്യയെ കാണിച്ച് ഒന്നര ലക്ഷം രൂപ തട്ടിയ മലപ്പുറം സ്വദേശിയെയും കൂട്ടാളിയെയും പയ്യന്നൂര്‍ പോലീസ് കുടുക്കി. കാസര്‍കോടിന് സമീപത്തെ ഒരു യുവാവാണ് മലപ്പുറം സ്വദേശിയുടെയും പയ്യന്നൂര്‍ സ്വദേശിയുടെയും തട്ടിപ്പിനിരയായത്. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ റഫീഖാണ് കാസര്‍കോട് സ്വദേശിയെ തട്ടിപ്പില്‍ കുടുക്കിയത്.
നിലവില്‍ ഭാര്യയുള്ള കാസര്‍കോട് സ്വദേശിക്ക് രണ്ടാം കെട്ടിന് പെണ്ണിനെ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പയ്യന്നൂരിലെത്തിച്ചത്. റഫീഖിന്റെ സംഘത്തില്‍പെട്ട മലപ്പുറം സ്വദേശി പയ്യന്നൂരിലെ ലോഡ്ജില്‍ ഭാര്യയെ എത്തിക്കുകയും കാസര്‍കോട് സ്വദേശിയെ കാണിച്ച് കെട്ടിച്ചു തരണമെങ്കില്‍ ഒന്നര ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് മോതിരം കൈമാറുകയും ഒന്നര ലക്ഷം രൂപ നല്‍കുകയും ചെയ്തു. കാസര്‍കോട്ടെ 34 കാരനായ യുവാവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പണം നല്‍കാനായി പയ്യന്നൂരിലെത്തിയ യുവാവിനെ ലോഡ്ജില്‍ തടഞ്ഞുവെച്ച സംഘം ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ യുവാവിനോട് മാതാവിന്റെ ശസ്ത്രക്രിയയ്ക്ക് വെച്ച പണം ചോദിച്ചപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ കാര്യം ബന്ധുക്കളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും കാസര്‍കോട്ടെ യുവാവും പയ്യന്നൂരിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശി കുടുങ്ങിയെങ്കിലും മലപ്പുറം സ്വദേശിയെയും ഭാര്യയെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ സ്വദേശി പണം മടക്കിത്തരാമെന്ന് പോലീസ് മുമ്പാകെ ഉറപ്പ് നല്‍കിയതിനാല്‍ വീട്ടുകാര്‍ കേസില്‍ നിന്നും തത്കാലം പിന്‍മാറിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Kerala, News, Kasaragod, Cheating, Held, Wife, Marriage, Youth, Kasaragod native Cheated by Malappuram native after showing Lady.

Powered by Info News For You

Comments
Post a Comment