നമ്മുടെ നാട്ടില്‍ ആപ്പിള്‍ കായ്ക്കാത്തത് എന്തുകൊണ്ടെന്നറിയാമോ? ചില്‍ ഹവറും കാന്തല്ലൂര്‍ ആപ്പിള്‍ പാടവും

അസ്ലം മാവിലെ 

(www.kvartha.com 07.02.2019) നമ്മുടെ നാട്ടില്‍ ആപ്പിള്‍ കായ്ക്കാറില്ല, എന്ത് കൊണ്ട്? വെറുതെ ഒന്ന് അറിയാനിറങ്ങിയതാണ്. ആപ്പിള്‍ കായ്ക്കാന്‍ ഓരോ ഇനത്തിനും വ്യത്യസ്ത എണ്ണം chill hours വേണമത്രെ.ഒരു chill hour ഏകദേശം ഒരു മണിക്കൂര്‍ സമയം വരും. ഈ Chill hour ന്റെ താപനില 7 ഡിഗ്രി സെല്‍ഷ്യസ് കുറവുള്ള ഒരു മണിക്കൂറാണ്. ഒരു നിശ്ചിത കാലയളവില്‍ നിശ്ചിത chill hours ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങിടത്തേ ആപ്പിള്‍ മൊട്ടിടൂ, പുഷ്പിക്കൂ, മൊട്ടിട്ടാല്‍ തന്നെ കായ് നല്‍കൂ.
Apple, Aslam Mavilae, Article, Chill Hours and Apple farming

കേരളം പോലുള്ള ഉഷ്ണിച്ച സംസ്ഥാനത്ത് ഇത്ര താഴ്ന്ന താപനിലയുള്ള മണിക്കൂറുകളും അനുയോജ്യമായ പ്രദേശവും അപൂര്‍വ്വമായേ ഉള്ളൂ. കേരളത്തില്‍ഇടുക്കി ജില്ലയില്‍ മറയൂരിനടുത്ത് കാന്തല്ലൂരില്‍ ചെറിയ തോതില്‍ ആപ്പിള്‍ വളരുന്നത് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് പ്രസിദ്ധികരിച്ച ദ ഹിന്ദു ദിനപ്പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു പക്ഷെ, കേരളത്തിലെ ഏക ആപ്പിള്‍ പ്രദേശം.

ഓഗസ്റ്റ് വിളവെടുപ്പ് മാസമത്രെ. കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ തൈ കാണാന്‍ ഇവിടേക്ക് ഈയിടെയായി ടൂറിസ്റ്റുകളും വരുന്നുണ്ട്. ജനുവരി മാസമാണ് ആപ്പിള്‍ മരത്തിന്റെ സീസണ്‍. മരങ്ങള്‍ക്ക് പ്രകൃതി കനിയുന്ന വിശ്രമ കാലം. ഇലപൊഴിയും കാലമെന്ന് പറയാം. ഇലകള്‍ മുഴുവനായി കൊഴിഞ്ഞ് വീഴും, വൃക്ഷം 'നിശ്ചലാവസ്ഥയിലാവും', ഈ കാലയളവില്‍ അത് ഊര്‍ജ്ജം സംരംഭിക്കും. ഈ മാസത്തോടെ (ഫെബ്രുവരി) ആപ്പിള്‍ മരത്തില്‍ പുതിയ ഇലകള്‍ നാമ്പിടാന്‍ തുടങ്ങും, കൂടെ പുഷ്പിക്കുകയും ചെയ്യും.

വളരെ പരിമിതമായ Chill hours ന്റെ ലഭ്യത കാരണം, കാലാവസ്ഥ ഇവിടെ പ്രതികൂലമാണ്. അത് കൊണ്ട് കാന്തല്ലൂരില്‍ കൊമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ വിളവെടുപ്പിന് സാധ്യത കുറവാണ്. കൃഷി വകുപ്പ് മന്ത്രാലയം എല്ലാവിധ പിന്തുണ നല്‍കുന്നുണ്ടെങ്കിലും നടേപറഞ്ഞ പരിമിതികള്‍ ആപ്പിള്‍ കൃഷിക്ക് പ്രതികൂലം തന്നെയാണ്.

ഈയിടെ മാത്രമാണ് കാന്തല്ലൂരില്‍ ആപ്പിള്‍ കൃഷി പരീക്ഷണം നടത്തിയത് തന്നെ. വിവിധ ഇനങ്ങളുണ്ട്, അവയുടെ രുചിയും ചോരാതെ ഉണ്ട് താനും. 300 മുതല്‍ 2,000 chill hours ആവശ്യമായ ആപ്പിളിനങ്ങളുണ്ട്. ചില യൂറോപ്യന്‍ ഇനങ്ങള്‍ക്ക് 2,000 chill hours വേണം. ഏറ്റവും കുറവ് ഇസ്രായേലി ആപ്പിളിനാണ്. 300 chill hours.

ലോകത്ത് ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉത്പാദനം നടക്കുന്നത് ചൈനയിലാണ്. ഇന്ത്യയില്‍ കാശ്മീര്‍ ഒന്നാമത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലുമുണ്ട് ആപ്പിള്‍ കൃഷി. സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍ എന്നിവിടങ്ങളിലും ആപ്പിള്‍ മരങ്ങള്‍ വളരുന്നുണ്ട്. ഓറഞ്ച്, വാഴപ്പഴം, മുന്തിരി കഴിഞ്ഞാല്‍ ലോക ഫലവിപണിയില്‍ ഈ ഫലത്തിന് നാലാം സ്ഥാനമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Apple, Aslam Mavilae, Article, Chill Hours and Apple farming 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?