മുഖ്യമന്ത്രിയുടെ സത്ക്കാരം ഖജനാവ് ചോര്‍ത്തുന്നു; വിവരാവകാശരേഖ പുറത്ത്

കോഴിക്കോട്: (www.kvartha.com 06.02.2019) മുഖ്യമന്ത്രിയുടെ സത്ക്കാരം ഖജനാവ് ചോര്‍ത്തുന്നുവെന്ന് ആരോപണം. ഇതുസംബന്ധിച്ച വിവരാവകാശരേഖ പുറത്തുവന്നു. കൊച്ചി സ്വദേശി എസ്.ധനരാജ് നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയായി പുറത്തു വന്നിരിക്കുന്ന കണക്കുകളാണിവ.

കഴിഞ്ഞ വര്‍ഷം 3,75,000 രൂപയാണ് മുഖ്യമന്ത്രി ആതിഥേയത്വം വഹിച്ച ചായസല്‍ക്കാരങ്ങള്‍ക്കായി ചെലവഴിച്ചത്. എന്നാല്‍ 2016ല്‍ 1,20,000 രൂപയാണ് ചെലവഴിച്ചത്. 2017ല്‍ 2,63,617 രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകള്‍ പറയുന്നു.

RTI report criticized Pinarayi Vijayan, Kozhikode, News, Politics, Kochi, Application, Chief Minister, Pinarayi vijayan, Kerala.

ചെറുകടികള്‍ വാങ്ങാന്‍ മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണ് ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കാന്റീനില്‍ നിന്നാണ് ഓഫിസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്.


Keywords: RTI report criticized Pinarayi Vijayan, Kozhikode, News, Politics, Kochi, Application, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?