കെ എസ് ടി പി റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

കളനാട്: (www.kasargodvartha.com 06.02.2019) കെ എസ് ടി പി റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കളനാട് വളവില്‍ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 65 എഫ് 5012 നമ്പര്‍ ബെന്‍സ് ലോറിയാണ് അപകടത്തില്‍പെട്ടത്. വളവില്‍ നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു.

ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റി.


Keywords: Lorry accident in KSTP Road, Kalanad, News, Kasaragod, Lorry, Accident, Traffic-block, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?