ഉത്സവം കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തെയ്യംകെട്ടുകാരന്‍ അറസ്റ്റില്‍; പിടിയിലായത് പട്ടും വളയും നല്‍കി ആദരിക്കാനുള്ള ഒരുക്കത്തിനിടെ

പയ്യാവൂര്‍: (www.kvartha.com 11.02.2019) ഉത്സവം കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തെയ്യംകെട്ടുകാരന്‍ അറസ്റ്റിലായി. കുന്നത്തൂര്‍പ്പാടി ഉത്സവത്തിനെത്തിയ 16കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തെയ്യംകെട്ടുകാരന്‍ പയ്യാവൂര്‍ മൂരിക്കടവിലെ പടിഞ്ഞാറെ പുതിയ പുരയില്‍ അഭിലാഷ് എന്ന അഭീഷ് (35) ആണ് അറസ്റ്റിലായത്.

പയ്യാവൂര്‍ എസ് ഐ ബാബു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ മടപ്പുരയില്‍ കഴിഞ്ഞ ജനുവരി 12ന് രാത്രി ഉത്സവം കാണാന്‍ കുടുംബസമേതം എത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുടുംബവും തെയ്യംകെട്ടുകാരനുമായി നേരത്തെ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടി മൂത്രമൊഴിക്കാന്‍ പോയസമയം പിറകെ ചെന്ന അഭിലാഷ് പിടിച്ചുവലിച്ച് ഇരുട്ടിന്റെ മറവില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Kannur, Kerala, News, Molestation, Arrest, Arrested, Molestation: Youth arrested

കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്‌കൂളില്‍ വെച്ച് ഛര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്‌കൂളില്‍ നിന്ന് ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയും അവര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കുന്നത്തൂര്‍പ്പാടി ഉത്സവത്തില്‍ മൂലംപെറ്റ ഭഗവതി തെയ്യക്കോലം കെട്ടിയാടാറുള്ള ആളാണ് അഭിലാഷ്. പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായി അടുത്ത 16ന് ഇയാളെ പട്ടും വളയും നല്‍കി ആദരിക്കാനും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് പീഡനക്കേസില്‍ ഇയാള്‍ അറസ്റ്റിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Molestation, Arrest, Arrested, Molestation: Youth arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?