കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നടപടികളുമായി സൗദി

റിയാദ്: (www.kvartha.com 01.02.2019) കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നടപടികളുമായി സൗദി ഭരണകൂടം. ഇതിനായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതിയാണ് സൗദിയിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്.

രാജ്യത്തെ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍, യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യത്തിലും കൈക്കൊള്ളേണ്ട കാര്യങ്ങളില്‍ പരിശീലനം നേടിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

Saudi authorities introduces new training scheme for school bus drivers for preventing accidents, Riyadh, News, School Bus, Driving, Study, Children, Students, Gulf, World.

ബസ് ഡ്രൈവറെ കൂടാതെ ബസിനുള്ളില്‍ കുട്ടികളുടെ ഇരിപ്പിടം ക്രമീകരിക്കുന്നതിനും കുട്ടികളെ സുരക്ഷിതമായി ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനും പ്രത്യേകമായി ഒരാളെ നിയമിക്കുകയും വേണം. ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവങ്ങളുടെ സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കര്‍ശനമാക്കുന്നത്.


Keywords: Saudi authorities introduces new training scheme for school bus drivers for preventing accidents, Riyadh, News, School Bus, Driving, Study, Children, Students, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?