വാക്കുതര്‍ക്കം: യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കോട്ടയം: (www.kvartha.com 03.02.2019) വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. മറിയപ്പള്ളി സ്വദേശി അനി (36) ആണ് മരിച്ചത്. കോട്ടയം തിരുന്നക്കരയിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംക്രാന്തി സ്വദേശി റിയാസാണ് അനിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയാസിന്റെ ഉടമസ്ഥതയിലുള്ള കട വാടകയ്‌ക്കെടുത്ത് അനി വ്യാപാരം നടത്തിവരികയായിരുന്നു. വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുത്തേറ്റ് വഴിയില്‍ കിടന്ന അനിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Keywords: Kerala, Kottayam, News, Youth, Murder, Crime, Hacked to death, Youth hacked to death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?