വിദ്യാര്‍ത്ഥികളെ എഴുന്നേല്‍പ്പിച്ചാല്‍ വിവരമറിയും; കണ്‍സഷന്റെ പേരില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

എറണാകുളം:(www.kvartha.com 15/02/2019) ഇനി സ്വകാര്യ ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എഴുന്നേല്‍പ്പിച്ചാല്‍ വിവരമറിയും. കണ്‍സഷന്റെ പേരില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇളവ് അനുവദിക്കാന്‍ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

News, Ernakulam, Kerala, High Court, Students, HC against Private Bus Operators Organizations on Student concession issue

കണ്‍സഷന്‍ ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥികളെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ആണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും സംസ്ഥാന പോലീസ് മേധാവിയും കക്ഷികളാണ്. കോടതിയാണ് ഇവരെ കക്ഷി ചേര്‍ത്തത്. കൊച്ചിയില്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരം വിവേചനം വിദ്യാര്‍ത്ഥികളോട് കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ernakulam, Kerala, High Court, Students, HC against Private Bus Operators Organizations on Student concession issue  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?