പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതില്‍ സന്തോഷം പങ്കുവെച്ച് വസന്തകുമാറിന്റെ ഭാര്യ, ഇത് സൈന്യത്തില്‍ ചേരാന്‍ വരുന്ന യുവാക്കള്‍ക്ക് ആവേശം നല്‍കും

വയനാട്:(www.kasargodvartha.com 26/02/2019) പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതില്‍ സന്തോഷം പങ്കുവെച്ച് വസന്തകുമാറിന്റെ ഭാര്യ. കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സൈന്യത്തിന്റെ നടപടി സൈന്യത്തില്‍ ചേരാന്‍ വരുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന കൂട്ടിച്ചേര്‍ത്തു.

News, Wayanad, Kerala, Top-Headlines, Terror Attack, Jawan, Wife, Army, Vasanthakumari's wife shared the joy of attack againt pakistan

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറുള്‍പ്പെടെ രാജ്യത്തെ 40 സൈനികര്‍ ആ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ചിരുന്നു.

പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanad, Kerala, Top-Headlines, Terror Attack, Jawan, Wife, Army, Vasanthakumari's wife shared the joy of attack againt pakistan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?