പൗരന്റെ ജീവന്‍ സംരക്ഷിക്കാനായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം സി പി ജോണ്‍

കാസര്‍കോട്:  (www.kvartha.com 22.02.2019) രാഷ്ട്രീയ കൊലപാതകം പോലുള്ള അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ഉറ്റവര്‍ക്ക് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും നല്‍കണമെന്ന് സി പി ജോണ്‍. കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിനായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. പെരിയയില്‍ നടന്ന ഇരട്ടകൊലപാതകത്തിലൂടെ ഉത്തരകേരളത്തിലെ ലക്ഷണമൊത്ത സോഷ്യല്‍ ഫാസിസ്റ്റ് പാര്‍ട്ടിയായി സിപിഎം മാറി. ആസൂത്രിതമായ കൊലപാതകമാണ് ഇവിടെ നടന്നത്. മൃഗങ്ങള്‍ക്കുള്ള ദയവ് പോലും ഇത്തരക്കാര്‍ക്കില്ല. സി പി ജോണ്‍ പറഞ്ഞു.
Kasaragod, Kerala, News, Periya, Twin Murder, CP John against Murder.

മുഖ്യമന്ത്രിക്ക് കുറ്റവാളികളെ ഭയമാണ്. കാരണം ഇവര്‍ സത്യാവസ്ഥ തുറന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയടക്കമുള്ള പലനേതാക്കളും കുടുങ്ങും. ആതിനാല്‍ പ്രതികളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണിവര്‍.

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെ പങ്ക് അന്വേഷിക്കണമെന്നും കൊലപാതകത്തിന് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് വി പി പി മുസ്തഫയ്‌ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിഎംപി ജില്ലാ സെക്രട്ടറി സി വി തമ്പാന്‍, ബി സുകുമാരന്‍, വി കമ്മാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Periya, Twin Murder, CP John against Murder. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?