റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ പടം നീക്കം ചെയ്ത് അധികൃതര്‍; രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് സമ്പത്ത് എംപിയുടെ ധര്‍ണ

തിരുവനന്തപുരം: (www.kvartha.com 22.02.2019) തലസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ പടം നീക്കം ചെയ്ത റെയില്‍വെ അധികൃതരുടെ നടപടിക്കെതിരെ എ സമ്പത്ത് എംപി. റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത കേരള സര്‍ക്കാരിന്റെ ബോര്‍ഡുകളാണ് നീക്കം ചെയ്തത്. കരാര്‍ തീരുന്നതിന് മുമ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ വന്ന സമ്പത്ത് എംപിയോട് റെയില്‍വേ  ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ ധര്‍ണ ഇരിക്കാന്‍ എം പി തീരുമാനിച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്തതെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Railway Station, Protest, Chief Minister Photo,  Govt ads removed from TVM Railway station, Protesst by A Sambath MP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?