ജസീമിന്റെ മരണം; മുഖ്യമന്ത്രിക്കും, ഡി ജി പിക്കും നിവേദനം നല്‍കി, പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ആക്ഷന്‍ കമ്മിറ്റി

തിരുവനന്തപുരം: (www.kasargodvartha.com 02.02.2019) ചട്ടഞ്ചാല്‍ ഹയര്‍ സെക്കറന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മാങ്ങാട് ബാര ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനുമായ ജസീമിന്റെ (15) മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി ജി പിക്കും ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി. 15 ദിസങ്ങള്‍ക്കകം ഡി ജി പിയുടെ കീഴിലുള്ള പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്‍പിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

2018 മാര്‍ച്ച് ഒന്നിന് ജസീമിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും മാര്‍ച്ച് അഞ്ചിന് രാത്രി കളനാട് റെയില്‍വെ മേല്‍പാലത്തിനടിയില്‍ ഓവുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കബീര്‍ മാങ്ങാട്, ഫസല്‍ റഹ് മാന്‍, മുസ്തഫ കൂളിക്കുന്ന്, മുര്‍ഷിദ് ചെര്‍ക്കള എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Melparamba, Death, Jaseem's death; memorandum Submitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?