പെരിയ ഇരട്ടക്കൊല: കൊലയാളി സംഘത്തിലെ ഒരാളുടെ അറസ്റ്റ് കൂടി ഉടന്‍
പെരിയ: (www.kasargodvartha.com 20.02.2019) കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ ഒരാളുടെ അറസ്റ്റ് കൂടി ഉടനുണ്ടാകും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. നേരത്തെ പോലീസിന്റെ കസ്റ്റഡിയിലുള്ള ആളുടെ അറസ്റ്റാണ് രേഖപ്പെടുത്തുകയെന്നാണ് സൂചന. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ട് ആകും. നേരത്തെ കഴിഞ്ഞ ദിവസം രാത്രി സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് പീതാംബരനിലേക്ക് അന്വേഷണസംഘം എത്തിയത്.
അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ച കല്യോട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൊട്ടക്കിണറ്റില്‍ നിന്നും മൂന്ന് ഇരുമ്പുദണ്ഡുകളും ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. കൃപേഷിന്റെ തല വെട്ടിപ്പിളര്‍ത്തി കൊലപ്പെടുത്തിയത് താനാണെന്നാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചൊവ്വാഴ്ച പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായരാഴ്ച രാത്രിയാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്‌ലാല്‍ (21) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Murder, Murder-case, Accused, Arrest, Top-Headlines, Kasaragod, News, Periya Twin Murder: One more will be arrested soon
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment