കോട്ടയം നഗരങ്ങളില്‍ വ്യാജനമ്പര്‍ വാഹന ലോബി കൂടുന്നു, ഇവരുടെ പാച്ചിലില്‍ വെട്ടിലാവുന്നത് യാഥാര്‍ഥ ഉടമകള്‍

കോട്ടയം:(www.kvartha.com 07/02/2019) നഗരങ്ങളില്‍ വ്യാജ വാഹന ലോബിയുടെ വിളയാട്ടം രൂക്ഷമാകുന്നു. മറ്റ് വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജന്മാര്‍ വിലസുന്നത്. ഇതില്‍ വെട്ടിലാകുന്നതാകട്ടെ യഥാര്‍ത്ഥ വാഹന ഉടമകളും. വ്യാജ രജിസ്റ്റര്‍ നമ്പറുമായി തന്നിഷ്ടം വിലസുന്ന വാഹനങ്ങള്‍ റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, പിഴയടയ്ക്കുന്നതിനുള്ള നോട്ടീസ് വീട്ടില്‍ എത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. കോട്ടയം നഗരത്തില്‍ വ്യാജ നമ്പറിലുള്ള വാഹനങ്ങള്‍ വ്യാപകമാവുകയാണ്. നിയമലംഘനത്തിനും മറ്റും പിടിയിലാകുന്ന വാഹനങ്ങളുടെ നമ്പര്‍ വ്യാജമാണോ എന്ന് പരിശോധിക്കാതെ അധികൃതര്‍ നടപടി എടുക്കുമ്പോള്‍ നിരപരാധികളായ വാഹന ഉടമകളാണ് കെണിയില്‍ ആകുന്നത്.

News, Kottayam, Kerala, Vehicles, Police, Fine,Fake number vehicle lobby increases in Kottayam cities

കോട്ടയം അതിരമ്പുഴ സ്വദേശി ഡിന്നി ജോര്‍ജിന്റെ അനുഭവമാണിത്. K-L5 FPn 6869 നമ്പര്‍ ഉള്ള ഇദ്ദേഹത്തിന്റെ വാഹനം കളക്ടറേറ്റിന് സമീപം നോ പാര്‍ക്കിങ്ങ് ഏരിയയില്‍ കണ്ടതിനാണ് പോലീസ് പിഴ ചുമത്തിയത്. എന്നാല്‍ അന്നേദിവസം വാഹനം കോട്ടയത്ത് എത്തിയിട്ടില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് താന്‍ തിരുവനന്തപുരത്തായിരുന്നെന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ ഈ വാദങ്ങളൊന്നും വിലപോയില്ല. ഡിന്നിക്ക് പിഴ അടയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. യമഹ റേ സ്‌കൂട്ടറിനു പകരം റെനോ ഡസ്റ്റര്‍. സംഭവം ഇവിടെയും അവസാനിക്കുന്നില്ല. പിന്നീട് ഒരു ദിവസവും സ്‌റ്റേഷനില്‍ നിന്നും വിളി വന്നു. ഇതേ വാഹനത്തിന്റെ പേരില്‍. പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വ്യാജ നമ്പര്‍ ഉപയോഗിച്ച് ഒരു വാഹനം രണ്ടുതവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ടുപിടിക്കാനായിട്ടില്ല എന്നതും ശ്രദ്ധേയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Vehicles, Police, Fine,Fake number vehicle lobby increases in Kottayam cities


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?