സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വസന്തകുമാര്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു; ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്നും മടങ്ങിയ സൈനികന് ജന്മനാടിന്റെ ബാഷ്പാജ്ഞലി
തിരുവനന്തപുരം: (www.kvartha.com 15.02.2019) രാജ്യത്തെ നടുക്കിയ പുല്‍വാമ സ്‌ഫോടനത്തില്‍ വീരമൃത്യു മരിച്ച മലയാളി ജവാനും വയനാട് ലക്കിടി സ്വദേശിയുമായ വസന്തകുമാറിന് ജന്മനാടിന്റെ ബാഷ്പാജ്ഞലി . വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. 2,547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. എണ്‍പതോളം പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എന്‍ഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളില്‍ 40 ജവാന്മാര്‍ ഉണ്ടായിരുന്നതായാണു വിവരം.
2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.
ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോള്‍ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്.
Keywords: Pulwama attack: Death toll of CRPF personnel rises above 44, Thiruvananthapuram, News, Death, Malayalees, Terror Attack, Injured, Obituary, Kerala.

പുല്‍വാമ സ്വദേശിയും ജയ്‌ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധര്‍ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. 350 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി സൈനികസേവനം നടത്തുന്ന വസന്തകുമാറിന് ഇനി രണ്ട് വര്‍ഷം മാത്രമേ റിട്ടയര്‍മെന്റിന് ഉണ്ടായിരുന്നുള്ളൂ. ഇക്കഴിഞ്ഞ രണ്ടാം തീയതി ലീവിന് നാട്ടില്‍ വന്നിരുന്നു.

തുടര്‍ന്ന് ഒമ്പതിനു തന്നെ മടങ്ങുകയും ചെയ്തു. പുതിയ ബറ്റാലിയനിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. തിരിച്ച് കാശ്മീരില്‍ എത്തിയ ഉടനെ അമ്മയെയാണ് ആദ്യം ഫോണില്‍ വിളിച്ചത്. നല്ല തണുപ്പാണെന്ന് പറയുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് വസന്തകുമാറിന് ഗുരുതരമായി പരിക്കേറ്റ വിവരം സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വിവാഹിതനായ വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ലക്കിടിയിലെ വീട്ടിലാകും മൃതദേഹം കൊണ്ടുവരിക എന്നാണ് ലഭ്യമാകുന്ന വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വിവാഹിതനായ വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ലക്കിടിയിലെ വീട്ടിലാകും മൃതദേഹം കൊണ്ടുവരിക എന്നാണ് ലഭ്യമാകുന്ന വിവരം.
Keywords: Pulwama attack: Death toll of CRPF personnel rises above 44, Thiruvananthapuram, News, Death, Malayalees, Terror Attack, Injured, Obituary, Kerala.
Powered by Info News For You

Comments
Post a Comment