ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
തൊടുപുഴ: (www.kvartha.com 23.02.2019) വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. വാഗമണ്‍ കോലാഹലമേട്ടിലെ ടൂറിസം മേഖലയിലെ തൂക്കുപാലമാണ് തകര്‍ന്നത്. വിനോദ സഞ്ചാരികളായ 15 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ ഈരാറ്റുപേട്ടയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരിധിയിലധികം ആളുകള്‍ തൂക്കുപാലത്തില്‍ കയറിയതാണ് അപകടകാരണം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കയര്‍കൊണ്ട് നിര്‍മിച്ച തൂക്കുപാലം ഒരാഴ്ച മുമ്പ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഉദ്ഘാടനം ചെയ്തത്. അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയ 25 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വൈദികനും കന്യാസ്ത്രീകളും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമാണ് സംഘത്തിലുണ്ടായത്.
സാഹസിക ടൂറിസത്തിന്റെ ഭാഗമയി ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പാലം നിര്‍മിച്ചത്. കയര്‍കൊണ്ട് നിര്‍മിച്ച പാലത്തിലേക്ക് കൂടുതല്‍ ആളുകള്‍ കയറിയതിനെ തുടര്‍ന്ന് ഒരു ഭാഗത്ത് നിന്ന് കെട്ടഴിയുകയായിരുന്നു. അതേസമയം, യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് തൂക്കുപാലം ആംരഭിച്ചതെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala: Several tourists injured as hanging bridge breaks down in Vagamon, Thodupuzha, News, Travel & Tourism, Injured, hospital, Treatment, Accident, Inauguration, Minister, Kerala.

Powered by Info News For You

Comments
Post a Comment