മുഖ്യമന്ത്രി പിണറായിക്കെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com 04.02.2019) മുഖ്യമന്ത്രി പിണറായിക്കെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച പേരൂര്‍ക്കട എഎസ്പി ക്യാംപിലെ ശരത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പാളയത്ത് വെച്ച് നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നു. പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചാണ് പോലീസ് ഉദ്യോഗസ്ഥരായ ശരത്തിനെയും വിനയചന്ദ്രനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. 2018 ഡിസംബര്‍ 12നായിരുന്നു സംഭവം നടന്നത്. സിഗ്‌നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ചു നടുറോഡില്‍വച്ച് യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
പിന്നീട് എസ്എഫ്‌ഐ നേതാവ് നസീം കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. മന്ത്രി എ കെ ബാലന്‍ പങ്കെടുത്ത പരിപാടിയില്‍ നസീമും ഉള്ളതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നു കീഴടങ്ങല്‍ എന്നാണു വിവരം.
അക്രമത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന്‍ ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടത്തിയതായും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസ് ഇല്ലാതാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പോലീസിലെ ഉന്നത തലത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച സംഭവത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Police, Suspension, Pinarayi Vijayan, News, Post against CM; Police officer suspended

Powered by Info News For You

Comments
Post a Comment