വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് യുവതിയുടെ പരാതി, ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 13.02.2019) നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചാലക്കുന്നിലെ ഫാത്വിമത്ത് ഇര്‍ഫാനയുടെ പരാതിയില്‍ ഭര്‍ത്താവ് ഉദുമ കരിപ്പോടിയിലെ മുഹമ്മദ് സാബിര്‍ (31), മാതാവ് ഫാത്വിമ (48) എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2017 ജൂലൈ ഒമ്പതിനാണ് ഇര്‍ഫാനയും സാബിറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Case against Husband and mother for molesting wife, Vidya Nagar, Kasaragod, news, Crime, Molestation, case, Police, complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?