അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയില്‍ അറസ്റ്റില്‍; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളുരു: (www.kvartha.com 01.02.2019) അധോലോക കുറ്റവാളി രവി പൂജാരി ബെംഗളൂരു പോലീസിന്റെ അറസ്റ്റിലായി. അറസ്റ്റ് വിവരം കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ജനുവരി 19നാണ് ആഫ്രിക്കയിലെ സെനഗലില്‍ വെച്ച് പൂജാരി അറസ്റ്റിലായത്. രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണെന്നും സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വെച്ചാണ് പൂജാരി അറസ്റ്റിലായതെന്ന സൂചന വ്യാഴാഴ്ച രാത്രിയോടെയാണ് ബെംഗളുരു പോലീസ് അനൗദ്യോഗികമായി പുറത്തുവിട്ടത്.
തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഴുപതോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.

Keywords: Karnataka, News, India, National, Arrest, Bangalore, Police, Africa, Senagal, Ravi Pujari arrested
Powered by Info News For You

Comments
Post a Comment