പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ കവാടത്തിലേക്ക് ഇടിച്ചുകയറി അജ്ഞാത വാഹനം; ജാഗരൂകരായി സുരക്ഷാസേന
ന്യൂഡല്‍ഹി: (www.kvartha.com 12.02.2019) പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ കവാടത്തിലേക്ക് എം.പിയുടെ വാഹനം ഇടിച്ച് കയറിയത് അല്‍പ സമയത്തേക്ക് ആശങ്ക പരത്തി. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ എം.പി വാഹനത്തില്‍ ഉണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല.
2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ച അതേ ഗേറ്റ് വഴിയാണ് എം.പിയുടെ വാഹനവും എത്തിയത് എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍ ഗേറ്റിന് മുന്നിലെ ബാരിക്കേഡില്‍ തട്ടി വാഹനം നിന്നതോടെ സുരക്ഷാസേന ജാഗരൂകരായി. 2001ന് ശേഷം പാര്‍ലമെന്റ് വളപ്പില്‍ സംശയാസ്പദമായി എന്തുണ്ടായാലും സുരക്ഷാ സേന കനത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ഒരു ടാക്‌സി കാറും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Security Scare at Parliament as Cong MP's Car Rams Into Spikes at Gate Used by Terrorists in 2001 Attack, New Delhi, News, Vehicles, Manipore, Congress, Parliament, Police, Probe, National.

Powered by Info News For You

Comments
Post a Comment