ട്രാന്‍ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്നത് തുടര്‍ക്കഥ; പ്രതികളെ പിടികൂടാനാകാതെ പോലീസ്

കാസര്‍കോട്: (www.kasargodvartha.com 12.02.2019) ട്രാന്‍ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്ന സംഭവം തുടര്‍ക്കഥയായി മാറി. ഏറ്റവും ഒടുവില്‍ ചെമ്മനാട്ട് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോയി. ട്രാന്‍സ്‌ഫോര്‍മറിലെ ശബ്ദമാറ്റം കണ്ട് നാട്ടുകാര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് ഓയില്‍ മോഷണം പോയതായി കണ്ടെത്തിയത്.

തുടര്‍ന്ന് കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്നത് പതിവായിട്ടും ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oil robbed from Transformer, Kasaragod, News, Robbery, Oil, Transformer, Police, case, Enquiry, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?