സി പി എം ഭരണത്തിലുള്ള നഗരസഭ ബജറ്റ് സമ്മേളനത്തിലും ചര്‍ച്ചാ വിഷയമായി പെരിയ ഇരട്ടക്കൊല; പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടതിന് പിടിച്ചുപുറത്താക്കുമെന്ന് ചെയര്‍മാന്‍, കാണട്ടെയെന്ന് പ്രതിപക്ഷം

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.02.2019) കാഞ്ഞങ്ങാട് നഗരസഭയുടെ നാലാമത് ബജറ്റ് സമ്മേളനം ആരംഭിച്ചത് ബഹളത്തോടെ. പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തിലെ പ്രതിഷേധിച്ച് കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്ന് കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു. അങ്ങേയറ്റം ക്രൂരവും നിഷ്ഠൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്നും ഇതിനെ അപലപിച്ചുകൊണ്ട് കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്നും മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അതില്‍ ദുഃഖമുണ്ടെന്നും സംഭവത്തെ അപലപിക്കുന്നെന്നും പറഞ്ഞ ചെയര്‍മാന്‍ അടിയന്തിര പ്രമേയ അനുമതി നിഷേധിച്ചു. ഇതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. സംഭവത്തെ നിസാരവത്ക്കരിച്ച് ചെയര്‍മാന്‍ ഒഴിഞ്ഞു മാറാതെ കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്നും മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു. മുഹമ്മദ്കുഞ്ഞിക്ക് പിന്തുണയുമായി പ്രതിപക്ഷത്തു നിന്ന് എം എം നാരായണനും, എം പി ജാഫറും രംഗത്ത് വന്നു. ഇതോടെ പ്രമേയം പാസാക്കാന്‍ ആവില്ലെന്നും അംഗങ്ങള്‍ നിശബ്ദരായിരിക്കണമെന്നും ചെയര്‍മാന്‍ ആവര്‍ത്തിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു.

ചെയര്‍മാനെ അനുകൂലിച്ചുകൊണ്ട് ടി വി ഭാഗീരഥിയും, ഗംഗാ രാധാകൃഷ്ണനും, എന്‍ ഉണ്ണികൃഷ്ണനും രംഗത്ത് വന്നു. ഇതിനിടെ അംഗങ്ങള്‍ നിശബ്ദരായിരിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ നടപടി എടുക്കുമെന്നും ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്തു നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചപ്പോള്‍ ഒച്ചയുണ്ടാക്കാതെ സീറ്റിലിരിക്കണമെന്നും ഇല്ലെങ്കില്‍ പിടിച്ച് പുറത്താക്കുമെന്നും ചെയര്‍മാന്‍ ഉച്ചത്തില്‍ പറഞ്ഞു. എന്നാല്‍ അത് കാണട്ടെയെന്നായി മുഹമ്മദ്കുഞ്ഞി. കൊലപാതകങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ട്. അഞ്ചുപേരെ ചുട്ടുകൊന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രത്യേകം പ്രമേയം പാസാക്കാനാകില്ലെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഇതേ സമയം പിണറായിയും കൊടിയേരിയും തള്ളിപ്പറഞ്ഞ കൊലപാതകം ചെയര്‍മാന്‍ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു.


കാഞ്ഞങ്ങാട് നഗരസഭക്ക് മിച്ച ബജറ്റ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭക്ക് 99984910 കോടി രൂപയുടെ മിച്ച ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ അവതരിപ്പിച്ചു. നഗരസഭക്ക് സ്വന്തമായി ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലസ് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന ആമുഖത്തോടെയാണ് സുലൈഖ ബജറ്റ് അവതരിപ്പിച്ചത്.

63,5353,200 രൂപ വരവും 53,5368380 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിവിധ ഓര്‍ത്തോപെടിക് ഉപകരണങ്ങള്‍, സ്പെഷ്യല്‍ സ്‌കൂള്‍ ആരംഭിച്ച് തൊഴിലധിഷ്ഠിധ ട്രെയിനിംഗിന്റെ ഭാഗമായി പേപ്പര്‍ ബാഗ്, മെഴുക്തിരി, സോപ്പ്, കരകൗശല വസ്തുക്കള്‍, അച്ചാര്‍ എന്നിവ നിര്‍മ്മിക്കാന്‍ ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

വയോജനങ്ങളുടെ ക്ഷേമത്തിനും സാന്ത്വന പരിചരണത്തിനുമായി പത്ത് ലക്ഷം രൂപയും, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൊബൈല്‍ ക്ലീനിക്, ഹോംകെയര്‍ യൂണിറ്റ്, മരുന്ന്, പോഷകാഹാര വിതരണം എന്നിവക്ക് പതിനഞ്ച് ലക്ഷം രൂപയും, പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങളിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണത്തിന് 87000 രൂപയും നീക്കിവെച്ചു. പൊതുവിദ്യാലയങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ പാര്‍പ്പിട സൗകര്യവും ഉപജീവനമാര്‍ഗ്ഗങ്ങളും ഉറപ്പാക്കും. മുഴുവന്‍ ഭവന രഹിതര്‍ക്കും, പിഎംഎ ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കും.

നഗരത്തില്‍ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കാന്‍ 16 ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. ചേടിറോഡിലും, അതിയാമ്പൂരിലും മിനിസ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കും തുടങ്ങി വിവിധ ക്ഷേമ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബജറ്റ് അതരണയോഗത്തില്‍ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Municipality, Dispute during Municipality Budget
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?