അമ്മയ്ക്ക് നല്‍കാന്‍ കോടതി വിധിച്ച ജീവനാംശം ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയില്ല; മകന് ഒരുമാസത്തെ തടവ്
മാനന്തവാടി: (www.kvartha.com 07.02.2019) അമ്മയ്ക്ക് നല്‍കാന്‍ കോടതി വിധിച്ച ജീവനാംശം ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതിന് മകനെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. മേപ്പാടി കോട്ടപ്പടി പാക്കളികൊരട്ടി വീട് രാജുവിനെയാണ് (45) സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ശിക്ഷിച്ചത്.
രാജുവിന്റെ അമ്മ വൈത്തിരി വട്ടപ്പാറ വീട്ടില്‍ മാധവി മകനെതിരെ ഒരു വര്‍ഷം മുന്‍പ് പരാതി നല്‍കിയിരുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കുന്നുവെന്നും കാണിച്ചായിരുന്നു പരാതി. പരാതി പരിഗണിച്ച കോടതി ആയിരം രൂപ മാസം ജീവനാംശം നല്‍കാനും വീട്ടില്‍ താമസിക്കുന്നതിന് സംരക്ഷണം ഉറപ്പ് വരുത്താനും ഉത്തരവിട്ടു. എന്നാല്‍ മകനും മരുമകളും ഇതിന് തയ്യാറായില്ലെന്ന് കാണിച്ച് മാധവി വീണ്ടും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
എന്നാല്‍ കോടതി പലതവണ സമന്‍സ് അയച്ചിട്ടും രാജു ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും മേപ്പാടി പോലീസ് രാജുവിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. രാജുവിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
Keywords: Maintenance of mother; Court give son in imprisonment, News, Local-News, Court, Compensation, Mother, Arrested, Police, Complaint, Protection, Kerala.

Powered by Info News For You

Comments
Post a Comment