സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: (www.kvartha.com 02.01.2019) പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് പുതിയ സിബിഐ ഡയറക്ടറെ തീരുമാനിച്ചത്. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ശുക്ല മുന്‍ മധ്യപ്രദേശ് ഡിജിപി കൂടിയാണ്.
സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നതിനായി നരേന്ദ്ര മോദി അധ്യക്ഷനായ സമിതി വെള്ളിയാഴ്ച ചേര്‍ന്നെങ്കിലും യോഗത്തില്‍ തീരുമാനമായിരുന്നില്ല. അതേസമയം ഡയറക്ടര്‍ സ്ഥാനത്തേക്ക് സിബിഐ മേധാവിയെ ഉടന്‍ നിയമിക്കണമെന്നും താല്‍ക്കാലിക ഡയറക്ടര്‍ക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വെള്ളിയാഴ്ച കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.
ഗുജറാത്തില്‍ നിന്ന് ആരെയും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിലപാടെടുത്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചും പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്.
82 പേരുടെ പട്ടികയില്‍ നിന്നും 33 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയിരുന്നത്. വിവാദങ്ങളേത്തുടര്‍ന്ന് സി.ബി.ഐയില്‍ നിന്നും മാറ്റിയ രാകേഷ് അസ്താനയുടെ പേരും പട്ടികയിലുണ്ടായിരുന്നു. സിആര്‍പിഎഫ് ഡിജി, ആര്‍ ആര്‍ ഭട്ട്‌നഗര്‍, സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് ഡിജി ജാവേദ് അഹമ്മദ്, പോലീസ് റിസര്‍ച്ച് ബ്യൂറോ ഡിജി എ പി മഹേശ്വരി എന്നിവരായിരുന്നു പരിഗണനാ പട്ടികയിലുണ്ടായിരുന്ന പ്രമുഖര്‍.
സുപ്രീംകോടതി വിധിയിലൂടെ തിരിച്ചെത്തിയ അലോക് വര്‍മയെ ഒഴിവാക്കിയതോടെയാണ് സിബിഐ മേധാവി സ്ഥാനം ഒഴിവുവന്നത്.
Keywords: New Delhi, News, India, National, CBI, Director, Narendra Modi, PM, IPS officer Rishi Kumar Shukla appointed new CBI director

Powered by Info News For You

Comments
Post a Comment