മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ യുവതിയെ പരസ്യമായി അപമാനിച്ച മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ: (www.kvartha.com 05.02.2019) മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ യുവതിയെ പരസ്യമായി അപമാനിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. 2016ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു എന്ന യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ കോടതി ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്യിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പോലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 Case against Minister G Sudhakaran, Alappuzha, News, Court, Woman, Complaint, Police, Case, Minister, Politics, Kerala.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷ്മിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതി മുഖാന്തരം വ്യക്തമാക്കിയത്. സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തന്റെ മുന്‍പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ വനിതക്കെതിരെ മന്ത്രിമോശമായി സംസാരിച്ചു എന്നാണ് ആരോപണം.

സിപിഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ ഇവരെ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഇപ്പോള്‍ മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.


Keywords: Case against Minister G Sudhakaran, Alappuzha, News, Court, Woman, Complaint, Police, Case, Minister, Politics, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?