കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക, ഇനി മുന്നറിയിപ്പില്ല; ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: (www.kvartha.com 19.02.2019) പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിക്കാനൊരുങ്ങിപ്പുറപ്പെട്ട് തന്നെ ഇന്ത്യന്‍ സൈന്യം. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക ഇനി മുന്നറിയിപ്പില്ലെന്നും ഭീകരര്‍ക്ക് സൈന്യം അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.

കാശ്മീരില്‍ തോക്കെടുക്കുന്നവരെ ഇല്ലാതാക്കും. ഇത് ഭീകരര്‍ക്ക് സൈന്യത്തിന്റ അന്ത്യ ശാസനമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സൈനിക കമാന്‍ഡര്‍ പറഞ്ഞു. ഭീകരര്‍ കീഴടങ്ങണം അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണം. സൈന്യത്തില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ലെന്നും കമാന്‍ഡര്‍ വ്യക്തമാക്കി.

 Indian Army sends out stern warning after Pulwama attack: Anyone who picks up gun will be eliminated, New Delhi, Terror Attack, Warning, Press meet, Trending, Military, Natives, Dead, Jammu, Kashmir, National.

പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരും പാകിസ്ഥാന്‍ പൗരന്‍മാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേധാവികളെ ഇല്ലാതാക്കാന്‍ സാധിച്ചെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം മക്കളെ ഭീകരരുടെ അടുത്തേക്ക് പറഞ്ഞുവിടില്ലെന്ന് അമ്മമാര്‍ ഉറപ്പ് വരുത്തണം. ജമ്മുകശ്മീരില്‍ ഒരു തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ് കരസേന. ഇനി കശ്മീരില്‍ തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്ന് കരസേന വ്യക്തമാക്കി. പ്രദേശവാസികള്‍ കൊല്ലപ്പെടരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഭീകരരെ എവിടെ ഒളിപ്പിച്ചാലും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരിച്ചടിയുടെ ആദ്യ ഘട്ടമെന്നോണമാണ് കഴിഞ്ഞ ദിവസം മൂന്ന് ഭീകരരെ വധിച്ചതെന്നും കരസേന വ്യക്തമാക്കി.

കശ്മീരില്‍ തിരിച്ചടികള്‍ക്കായുള്ള കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ സേനയുടെ മറുപടി പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തന മനോഭാവത്തിനുള്ള മുന്നറിയിപ്പും കൂടിയാണെന്ന കാര്യം വ്യക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian Army sends out stern warning after Pulwama attack: Anyone who picks up gun will be eliminated, New Delhi, Terror Attack, Warning, Press meet, Trending, Military, Natives, Dead, Jammu, Kashmir, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?