അധോലോക ഗുണ്ട രവി പൂജാരി പിടിയിലായത് ആഫ്രിക്കയിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച്; സെനഗല്‍ പോലീസിന്റെ കസ്റ്റഡിയില്‍ രണ്ടാഴ്ച; സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: (www.kvartha.com 01.02.2019) അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രവി പൂജാരി പിടിയിലായത് ആഫ്രിക്കയിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ചാണെന്നും രണ്ടാഴ്ചയായി സെനഗല്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും റിപോര്‍ട്ട് പുറത്തുവരുന്നു.

Bangalore, National, Arrest, Underworld don Ravi Pujari has been arrested from the West African country of Senegal

ജനുവരി 19നാണ് രവി പൂജാരിയും കുടുംബവും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പോലീസിന്റെ പിടിയിലായത്. ആന്റണി ഫെര്‍ണാണ്ടസ് എന്ന് പേരുമാറ്റിയാണ് രവി പൂജാരി സെനഗലില്‍ കഴിഞ്ഞിരുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയുടെ പാസ്‌പോര്‍ട്ടായിരുന്ന രവി പൂജാരിയുടെ കൈവശമുണ്ടായിരുന്നത്.

ഇന്ത്യയ്ക്കു വിട്ടുനല്‍കാമെന്നു സെനഗല്‍ അധികൃതര് അറിയിച്ചിട്ടുണ്ട്. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. രവി പൂജാരിക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പൂജാരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, Arrest, Underworld don Ravi Pujari has been arrested from the West African country of Senegal 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?