മകള്‍ക്ക് പോളിയോ വാക്‌സിന്‍ കൊടുക്കാന്‍ വിസമ്മതിച്ച നടനെതിരെ കേസ്

ലാഹോര്‍: (www.kvartha.com 21.02.2019) മകള്‍ക്ക് പോളിയോ വാക്‌സിന്‍ കൊടുക്കാന്‍ വിസമ്മതിച്ച നടനെതിരെ പോലീസ് കേസെടുത്തു. പാക്കിസ്ഥാന്‍ നടന്‍ ഫവാദ് ഖാനും മറ്റ് ആറുപേര്‍ക്കെതിരെയുമാണ് കേസ്. ഫൈസല്‍ ടൗണ്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിക്ക് പോളിയോ വാക്‌സിന്‍ കൊടുക്കാനായി വീട്ടിലെത്തിയ സംഘത്തെ തടഞ്ഞതായും കുടുംബാംഗങ്ങളും ഡ്രൈവറും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

എന്നാല്‍ കുട്ടിയുട മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നെന്നും ഫെബ്രുവരി 13 മുതല്‍ ഫവാദ് ഖാന്‍ വിദേശത്തായിരുന്നെന്നും ഫവാദിന്റെ മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ പോളിയോ വിരുദ്ധ ക്യാമ്പയിന്‍ ഫവാദ് ഖാന്‍ പിന്തുണക്കുന്നതായും രോഗത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഫവാദ് ഖാന് വ്യക്തമായി അറിയാമെന്നും മാനേജര്‍ വ്യക്തമാക്കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് നടന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും പ്രസ്താവനയില്‍ പറയുന്നു.


Keywords: World, News, Pakistan, Actor, Case, Police, Health, FIR filed against Pak actor Fawad Khan for refusing polio vaccination for his daughter 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?