സ്ത്രീ സുരക്ഷയ്ക്കായി വരച്ച പോസ്റ്റര്‍ രചനയില്‍ മുഴുവനും പ്രതിഫലിച്ചത് സമൂഹത്തില്‍ പിച്ചിചീന്തപ്പെടുന്ന സഹോദരിമാരുടെ സുരക്ഷ
തിരുവനന്തപുരം: (www.kvartha.com 25.02.2019) പെണ്‍സുരക്ഷയ്ക്കായി ആധുനിക ലോകത്ത് സ്വീകരിക്കേണ്ട കാഴ്ചപ്പാടുകള്‍ നിഷിലെ ബാലു.ബി എസും, ബോബിന്‍ . ബിയും, ജിഷ്ണു.കെയും വരയിലൂടെ തീര്‍ത്തപ്പോള്‍ മുഖത്ത് വിരിഞ്ഞത് പൂപുഞ്ചിരി.
ജന്‍മനാ സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത മൂവരും വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റര്‍ രചനയില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള പോസ്റ്ററുകള്‍ വരച്ചത് തികഞ്ഞ ആത്മവിശ്വസത്തിലൂടെയും. എന്നും സമൂഹത്തില്‍ പിച്ചിചീന്തപ്പെടുന്ന സഹോദരിമാരുടെ സുരക്ഷയ്ക്ക് തങ്ങളുടെ വികാരം അവര്‍ പോസ്റ്ററില്‍ പകര്‍ത്തിയപ്പോള്‍ കണ്ണില്‍ തീഷ്ണമായ ആശങ്കയായിരുന്നു. അതുപോലെ തന്നെയുള്ള വികാരമായിരുന്നു മറ്റുള്ളവരുടേയും പോസ്റ്ററുകളില്‍ പ്രതിഫലിച്ച് കണ്ടത്.
രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ 18 നും 35നും ഇടയില്‍ പ്രായമുള്ള നൂറിലേറെ യുവതി യുവാക്കള്‍ പങ്കെടുത്തു. വര്‍ത്തമാനകാല സമൂഹത്തില്‍ പെണ്‍സുരക്ഷ എത്രത്തോളം അപകടകരമായെന്നും അവ എങ്ങനെ പ്രതിരോധിക്കാമെന്നും രചനയിലുടനീളം നിറഞ്ഞു നിന്നു. 181 വനിതാ ഹെല്‍പ് ലൈന്‍ സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്നതായിരുന്നു പോസ്റ്റര്‍ രചനയുടെ വിഷയം.
നീതിക്ക് വേണ്ടി പടപൊരുതുന്നവരും, ഒറ്റപ്പെട്ട സ്ത്രീകളും ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. പൊതു സമൂഹം ചേര്‍ത്ത് പിടിച്ച കുരുന്നുകളും, മറ്റ് ആനുകാലിക സംഭവങ്ങളും പോസ്റ്ററുകളില്‍ മികച്ചു നിന്നു. മത്സരത്തില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. ജേതാക്കള്‍ക്ക് വനിതാ ദിനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സ്ത്രീ സുരക്ഷയ്ക്കായി വനിതാ വികസന കോര്‍പ്പറേഷന്‍ ഇനി നടത്തുന്ന പരിപാടികളില്‍ ഈ തെരഞ്ഞെടുക്കുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിക്കുമെന്നും വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംങ് ഡയറക്ടര്‍ വിസി ബിന്ദു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Drawing competition on women protection, Thiruvananthapuram, News, Lifestyle & Fashion, Women, Protection, Poster, Competition, Kerala.

Powered by Info News For You

Comments
Post a Comment