മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ടോമിന്‍ തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ എസ് ആര്‍ ടി സി ഡിപ്പോകളുടെ ഭരണം തിരിച്ചുപിടിച്ച് യൂണിയന്‍ നേതൃത്വം; അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും, ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നും തീരുമാനം; ജോലിക്ക് വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂരില്‍ നിന്നും ഇറക്കിവിട്ടു
തിരുവനന്തപുരം: (www.kvartha.com 02.02.2019) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ടോമിന്‍ തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ എസ് ആര്‍ ടി സി ഡിപ്പോകളുടെ ഭരണം തിരിച്ചുപിടിച്ച് യൂണിയന്‍ നേതൃത്വം. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും, ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. തുടര്‍ന്ന് ജോലിക്ക് വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂരില്‍ നിന്നും ഇറക്കിവിട്ടു.
അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ചുതുടങ്ങി.
നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. പിന്നീട് മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിന്‍ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി.
നേതാക്കളുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂള്‍ ക്രമീകരിക്കുന്നതും നിര്‍ത്തി. നേതാക്കള്‍ക്ക് ശരീരികാധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു. നേതാക്കള്‍ പറഞ്ഞാല്‍ ഒന്നും നടക്കാതെയായി.
തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തില്‍ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നല്‍കുന്ന ജീവനക്കാരുടെ എണ്ണം 22,000ല്‍ നിന്ന് 15,000 ആയി കുറഞ്ഞിരുന്നു.
സംഘടനാ നേതൃത്വത്തിന്റെ കടുത്ത സമര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തച്ചങ്കരിയെ മാറ്റിയത്. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊര്‍ജിതമാക്കാനാണ് നീക്കം. നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
Keywords: After Thachenkary expelling KSRTC going back to dark age, Kerala, KSRTC, Labours, News, Thiruvananthapuram, Trending, Politics, Kerala.

Powered by Info News For You

Comments
Post a Comment