അടുത്ത സെമസ്റ്ററിന് മുമ്പ് തന്നെ കഴിഞ്ഞ സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടിയുമായി എം ജി സര്‍വകലാശാല

കോട്ടയം:(www.kvartha.com 24/02/2019) മൂല്യനിര്‍ണയവും പരീക്ഷ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി മഹാത്മാ ഗാന്ധി സര്‍വകലാശാല. സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം സര്‍വകലാശാലയുടെ നടപടികള്‍ക്ക് സര്‍വ പിന്തുണയും അറിയിച്ചു. ഒന്ന്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ആറു ദിവസംകൊണ്ട് പൂര്‍ത്തീകരിക്കും. ഇതിനായി എട്ട് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടത്തും.

News, Kottayam, Kerala, M.G University, Examination, Education, MG University ready to publish result before next semester


ഏപ്രില്‍ 30നകം ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി മാര്‍ച്ച് 31നകം അവസാനവര്‍ഷ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കലും പ്രൊജക്ട് ഇവാല്യുവേഷനും പൂര്‍ത്തീകരിക്കും. കഴിഞ്ഞ വര്‍ഷം മെയ് 15ന് ബിരുദഫലം പ്രഖ്യാപിച്ചതിനാല്‍ പി ജി പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചിരുന്നു. എല്ലാ അധ്യാപകരും ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. മൂന്ന് ദിവസംകൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് മൂന്നിനും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് രണ്ടിനും ആരംഭിക്കും. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മുമ്പായിത്തന്നെ മൂന്നാം സെമസ്റ്റര്‍ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മെയ് ആദ്യ ആഴ്ച ആരംഭിക്കും. പരീക്ഷ ഫലം ജൂണ്‍ 15നകം പ്രഖ്യാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജൂണ്‍ 15നകം ഫലം വരുന്നതുമൂലം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് രാജ്യത്താകമാനം അപേക്ഷിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മെയ് 15ന് പോര്‍ട്ടല്‍ തുറക്കും. ജൂണ്‍ ആദ്യവാരത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 15ഓടെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

യോഗം വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. കെ എം സീതി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് അവ പ്രയോജനപ്പെടുത്തി കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണമെന്നും പരീക്ഷാരംഗത്ത് വിപ്ലവകരമായ മാറ്റം സര്‍വകലാശാല സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ പ്രഗാഷ് മുഖ്യപ്രഭാഷണം നടത്തി.

സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി കെ പത്മകുമാര്‍, പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ. ആര്‍ അനിത, പരീക്ഷ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, M.G University, Examination, Education, MG University ready to publish result before next semester 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?