അന്ന് രവി പൂജാരി തന്നെ വിളിച്ചെന്ന് പറഞ്ഞപ്പോള്‍ ട്രോളന്‍മാരെല്ലാം കൂടി പൊരിച്ചെടുത്തു; ഇപ്പോള്‍ എന്തായി എന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: (www.kvartha.com 07.02.2019) അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നും ഭീഷണി ഫോണ്‍കോള്‍ വന്നകാര്യം അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ട്രോളന്‍മാരെല്ലാം കൂടി തന്നെ പൊരിച്ചെടുത്തു. എന്നാല്‍ ഇപ്പോള്‍ പി.സി ജോര്‍ജിനെ രവി പൂജാരി വിളിച്ചിരുന്നുവെന്ന കാര്യം ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരിക്കുന്നു.

ട്രോളിറക്കിയവര്‍ക്കൊക്കെ ഇപ്പോള്‍ സമാധാനമായില്ലേ, മനസിന്റെ തെണ്ടിത്തരമാണ് ഇവനെയൊക്കെ കൊണ്ട് ട്രോള്‍ ഇറക്കിക്കുന്നത്. അന്ന് ഞാന്‍ അവനൊന്നും മറുപടി കൊടുത്തില്ല. ഇന്ന് കിട്ടിയല്ലോ, എന്നും പി.സി.ജോര്‍ജ് ചോദിച്ചു. സ്ഥിരീകരണ വാര്‍ത്ത വന്ന ശേഷമായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.

PC George on Ravi Poojari's Threaten Call, Thiruvananthapuram, News, Politics, Trending, Threat phone call, P.C George, Police, Social Network, Kerala, Video

അധോലോക കുറ്റവാളി രവി പൂജാരിയില്‍ നിന്ന് തനിക്ക് നെറ്റ്‌കോള്‍ ലഭിച്ചിരുന്നുവെന്നും സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാന്‍ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തില്‍ ചോദിച്ചതായും പി.സി.ജോര്‍ജ് പറഞ്ഞു.

+8244 എന്ന നമ്പറില്‍ നിന്നുമാണ് തനിക്ക് ഫോണ്‍കോള്‍ ലഭിച്ചത്. സംസാരത്തിനിടയ്ക്ക് ഒരാള്‍ മലയാളത്തില്‍ സംസാരിച്ചിരുന്നു. ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാന്‍ താന്‍ ആരാണെന്നാണ് ചോദിച്ചത്. അതും നല്ല ശുദ്ധ മലയാളത്തില്‍. അതുകൊണ്ട് തന്നെ ഇതില്‍ മലയാളി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

അധോലോക ഗുണ്ടകളുടെ വിളയാട്ടം കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് ഇത് കാണിക്കുന്നത്. ഈ ഗുണ്ടാവിളയാട്ടത്തിനെതിരെ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പോലീസ് കൃത്യമായ നടപടി സ്വീകരിക്കണമെന്നും എത്രയും വേഗം രവി പൂജാരിയെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പേടിയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

ഈരാറ്റുപേട്ടയാണ് എന്റെ വീടിരിക്കുന്നത്. അവിടെ നല്ല കാപ്പിമുട്ടിയുണ്ട്. ഒരു ചെറിയ അനക്കം തട്ടിയാല്‍ മതി. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് അവിടെയുള്ളത്. അവരെല്ലാവരും കൂടിയങ്ങ് ഇറങ്ങും. പത്തോ നൂറോ ഗുണ്ടകളുമായി വന്നാലും പ്രശ്‌നമില്ല. പെരയ്ക്കകത്ത് നിന്നും ഒരു ഫോണ്‍ കോള്‍ മതി. അതുകൊണ്ട് പേടിയൊന്നുമില്ല എന്നും പി.സി.ജോര്‍ജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PC George on Ravi Poojari's Threaten Call, Thiruvananthapuram, News, Politics, Trending, Threat phone call, P.C George, Police, Social Network, Kerala, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?