മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍; വാഗ്ദാനം ചെയ്തത് കൂടുതല്‍ സഹായം
ചേര്‍ത്തല: (www.kvartha.com 25.02.2019) മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരാണ് ഒപ്പമുണ്ടായത്. വെള്ളാപ്പള്ളിയുമായി ഏകദേശം അഞ്ചു മിനിട്ട് നേരം കൂടിക്കാഴ്ച നടത്തി.
54 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പില്‍ഗ്രിം - ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്.
ഏകദേശം നാലു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദിയില്‍വച്ച്, വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥനപ്രകാരം പദ്ധതിക്കു രണ്ടാം ഘട്ടം ഉണ്ടാകുമെന്നും ഇതിനായി രണ്ടുകോടി രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സർക്കാരിന്‍റെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ വിലയിരുത്തപ്പെടുന്നത്.
ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാർ നേരിട്ട് കണിച്ചുകുളങ്ങരയിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ നിർമ്മിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രചരിക്കുന്നതിനിടയിലാണു വെള്ളാപ്പള്ളി നടേശന്റെ ആവശ്യപ്രകാരം കണിച്ചുകുളങ്ങര ക്ഷേത്രത്തിനു ബജറ്റില്‍ തുക വകയിരുത്തുകയും മുഖ്യമന്ത്രിയും സംഘവും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM, ministers visit Vellappally in a bid to seek the support of SNDP, SNDP, Chief Minister, Pinarayi Vijayan, Ministers, Visit, Politics, Religion, Inauguration, News, Kerala.
54 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പില്‍ഗ്രിം - ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്.
ഏകദേശം നാലു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വേദിയില്‍വച്ച്, വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥനപ്രകാരം പദ്ധതിക്കു രണ്ടാം ഘട്ടം ഉണ്ടാകുമെന്നും ഇതിനായി രണ്ടുകോടി രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സർക്കാരിന്‍റെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ വിലയിരുത്തപ്പെടുന്നത്.
ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാർ നേരിട്ട് കണിച്ചുകുളങ്ങരയിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ നിർമ്മിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രചരിക്കുന്നതിനിടയിലാണു വെള്ളാപ്പള്ളി നടേശന്റെ ആവശ്യപ്രകാരം കണിച്ചുകുളങ്ങര ക്ഷേത്രത്തിനു ബജറ്റില്‍ തുക വകയിരുത്തുകയും മുഖ്യമന്ത്രിയും സംഘവും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തത്.
Keywords: CM, ministers visit Vellappally in a bid to seek the support of SNDP, SNDP, Chief Minister, Pinarayi Vijayan, Ministers, Visit, Politics, Religion, Inauguration, News, Kerala.
Powered by Info News For You

Comments
Post a Comment