‘അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കും’; പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി (www.evisionnews.co): അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്.
മുത്തലാഖ് ബില്‍ മുസ്ലിം വനിതകളുടെ ശാക്തീകരണത്തിനല്ലെന്നും മുസ്ലിം പുരുഷന്‍മാരെ ശിക്ഷിക്കാനാണെന്നും സുഷ്മിത പറഞ്ഞു. 2019-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തും. മുത്തലാഖ് നിയമത്തില്‍ മാറ്റം വരുത്തും. മുസ്ലിം പുരുഷന്‍മാരെ ദ്രോഹിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള മോദി സര്‍ക്കാരിന്റെ മോദി സര്‍ക്കാരിന്റെ മറ്റൊരു ആയുധം മാത്രമാണ് മാത്രമാണ് മുത്തലാഖ് നിയമമെന്നും അവര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment