വിവാഹ വെബ്‌സൈറ്റുകള്‍ വഴി തട്ടിപ്പ് കൂടുന്നു; ജാഗ്രത വേണം
തിരുവനന്തപുരം: (www.kasargodvartha.com 07.02.2019) വിവാഹ വെബ്‌സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മീഷന്‍. ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചു വെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്‍ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ നിലവിലുണ്ട്. എല്ലാം മോശമാണെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നാല്‍ ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ഇതുപോലുളള തട്ടിപ്പില്‍പെട്ട് വഞ്ചിക്കപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തതായി കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. കമ്മീഷനില്‍ അടുത്ത ദിവസങ്ങളിലായി ഇത്തരം കേസുകള്‍ കൂടുകയാണെന്നും ഇ എം രാധ പറഞ്ഞു. ജീവിതത്തില്‍ നിലനില്‍പിനും അതിജീവനത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളെ ഏറ്റവും കുറഞ്ഞ ചെലവിലും വേഗത്തിലും നിയമപരമായി സഹായിക്കുകയെന്ന ലക്ഷ്യങ്ങളുളള കമ്മീഷനു മുന്നില്‍ നിസാരമായ ചെറിയ പ്രശ്‌നങ്ങളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കമ്മീഷന്റെ വിലപ്പെട്ട സമയം അപഹരിക്കുന്ന വിധമുളള നിസാര പരാതികള്‍ കൂടുന്ന പ്രവണത ഗൗരവമായി കാണുന്നുവെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.
നേരത്തെ അയല്‍വാസികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ നേരിട്ടുളള തര്‍ക്കങ്ങളിലൂടെ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അവരെ കുറിച്ചുള്ള മോശം കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ മുഴുവന്‍ അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. മധ്യസ്ഥന്‍മാരാല്‍ പോലും പരിഹരിക്കപ്പെടാനാകാതെ ഇത്തരം കേസുകള്‍ കമ്മീഷനു മുന്നിലെത്തുന്നുണ്ട്. ഈ രീതികള്‍ ആരോഗ്യകരമായ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ആത്മബന്ധങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും വലിയ ആഴമില്ലാത്ത ഇന്നത്തെ കാലത്ത് അധ്വാനിക്കുന്നവര്‍ പ്രത്യേകിച്ച് പ്രവാസികള്‍ അവനവനുവേണ്ടി സമ്പാദ്യം സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് കമ്മീഷനു മുന്നില്‍ പരിഗണിച്ച കേസ് വിശദീകരിച്ചു കൊണ്ട് ഷാഹീദാ കമാല്‍ പറഞ്ഞു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സമ്പാദിച്ച സ്ഥലത്തിന്റെ പകുതി, കടം വാങ്ങിയ തുകക്ക് പകരമായി ജ്യേഷ്ഠന് നല്‍കിയ ഭര്‍ത്താവിന്റെ പ്രവര്‍ത്തി ഇഷ്ടപ്പെടാതെ പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ അദാലത്തിലൂടെ കഴിഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങി കുട്ടികളെയും കൊണ്ട് യുവതി വീടുവിട്ട് പോയ കിളിമാനൂരിലെ സംഭവം കമ്മീഷന്‍ അന്വേഷിക്കും. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌ററര്‍ ചെയ്ത കേസില്‍ പോലീസ് റിപ്പോര്‍ട്ടും ആവശ്യപ്പെടും. അദാലത്തില്‍ 155 കേസുകള്‍ പരിഗണിച്ചു. 21 കേസുകള്‍ തീര്‍പ്പാക്കി. രണ്ടെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്തും. പതിനൊന്നെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. 121 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ തുടങ്ങിയവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, Cheating via Marriage web site increased
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment