ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് സ്മാരകം; പ്രതിമ തയ്യാറായി
ആലപ്പുഴ: (www.kvartha.com 04.02.2019) ചരിത്രത്തിന്റെ സംഭരണപ്പുരകളില്‍ ഇതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ കാലത്തിന്റെ യവനികയ്ക്കപ്പുറത്തായ നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അര്‍ധകായ വെങ്കലപ്രതിമ തയ്യാറായി.
വേലായുധപ്പണിക്കരുടെ ഭവനം സംരക്ഷിക്കാന്‍ ഒരു കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കെ ഇതു രണ്ടും അദ്ദേഹത്തിന് വൈകി ലഭിച്ച ആദരവായി.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക സമിതിയുടെ നേതൃത്വത്തിലാണു പ്രതിമ നിര്‍മിച്ചത്. തൃക്കാക്കര രാജുവാണ് ശില്‍പ്പി. വേലായുധപ്പണിക്കര്‍ 1854ല്‍ താഴ്ന്ന ജാതിക്കാര്‍ക്കായി ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയ ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രവളപ്പിലാകും പ്രതിമ സ്ഥാപിക്കുക.
ഇവിടെ പ്രതിമ സ്ഥാപിക്കുന്നതിനു ക്ഷേത്രം അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ പ്രതിമ സ്ഥാപിക്കാനാണു ഉദ്ദേശ്യമെന്നു സ്മാരക സമിതി രക്ഷാധികാരി പ്രൊഫ: സി എം ലോഹിതന്‍ കേരളഭൂഷണത്തോട് പറഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ആദ്യ സ്മാരകമാകും ഇത്.
വേലായുധപ്പണിക്കരുടെ ഭവനമായ കല്ലിശ്ശേരില്‍ തറവാട് ജീര്‍ണാവസ്ഥയിലാണ്. പഴയ കാലത്ത് നിര്‍മിച്ച ഈ എട്ടുകെട്ടിന്റെ കുറച്ചു ഭാഗം നേരത്തെ ജീര്‍ണിച്ചു നിലംപൊത്തിയിരുന്നു. വീടിന്റെ അവശേഷിക്കുന്ന ഭാഗമാണ് ഇപ്പോഴുള്ളത്. ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിനു തെക്കുഭാഗത്തായാണ് വീട്.
Keywords: Arattupuzha Velayudha Panicker 's statue is ready, Alappuzha, News, Kerala, History, Statue Burning.

Powered by Info News For You

Comments
Post a Comment