ജീവിത ശൈലീ രോഗങ്ങളെ ആയുര്‍വേദത്തിലൂടെ പ്രതിരോധിക്കുന്നതിന് ബ്രിട്ടനില്‍ പുനര്‍നവ ആയുര്‍വേദക്ക് പദ്ധതിക്ക് തുടക്കമായി

കൊച്ചി: (www.kvartha.com 19.02.2019) ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മരണകാരണമായ ജീവിത ശൈലീ രോഗങ്ങളെ ആയുര്‍വേദത്തിലൂടെ പ്രതിരോധിക്കുന്നതിന് പുനര്‍നവ ആയുര്‍വേദക്ക് പദ്ധതി. ഇന്ത്യന്‍ ട്രെഡിഷണല്‍ സയന്‍സിന്റെ ചുമതലയുള്ള പാര്‍ലമെന്ററി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ബോബ് ബ്ലാക്ക്മാന്‍ എംപി പുനര്‍നവയുടെ വെല്‍നസ് ഡിവിഷനായ സുഖായുസ് സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച് ധാരണയിലെത്തി.

ധാരണ പ്രകാരം ബ്രിട്ടനിലെ വിദ്യാര്‍ത്ഥികളിലും കുടുംബിനികളിലും ആയുര്‍വേദത്തിന്റെ സന്ദേശമെത്തിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ആരോഗ്യപ്രവര്‍ത്തകരെയും പുനര്‍നവയിലേക്കയച്ച് ആയുര്‍വേദ വിധികളില്‍ പരിശീലനം നേടുമെന്നും ബ്ലാക്ക്മാന്‍ വ്യക്തമാക്കി.

UK's NHS to incorporate ayurveda, yoga soon, Kochi, News, Health, Health & Fitness, Visit, Britain, Students, Message, Family, Treatment, Education, Press meet, Kerala.

ആയുര്‍വേദ ചികിത്സയുടെ രണ്ടു വിഭാഗങ്ങളായ സ്വസ്ഥ വൃത്തത്തിന്റെയും രോഗ വൃത്തിന്റെയും പ്രചാരണത്തിനായി 2006ല്‍ പുനര്‍നവ ആവിഷ്‌ക്കരിച്ച കണ്ടിന്യൂയിംഗ് ആയുവര്‍വേദ അവയര്‍നസ് പ്രോഗ്രാം (സി.എ.എ.പി) പ്രകാരമാണ് ഈ പദ്ധതി ബ്രിട്ടനില്‍ പ്രാവര്‍ത്തികമാക്കുകയെന്ന് പുനര്‍നവ സിഎംഡി ഡോ എഎം അന്‍വര്‍ പറഞ്ഞു. 22 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സി.എ.എ.എ.പിയുടെ ഭാഗമായി ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പുനര്‍നവയിലെത്തിയിരുന്നു. ഇപ്പോള്‍ റഷ്യയില്‍നിന്നുള്ള ആരാഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. പുനര്‍നവ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ എംആര്‍ വാസുദേവന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UK's NHS to incorporate ayurveda, yoga soon, Kochi, News, Health, Health & Fitness, Visit, Britain, Students, Message, Family, Treatment, Education, Press meet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?