ലോറി ക്ലീനറുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; കസ്റ്റഡിയിലുള്ള ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്യുന്നു, രണ്ടു ദിവസം കഴിഞ്ഞിട്ടും ഡ്രൈവര്‍ ലഹരിയുടെ മയക്കത്തില്‍തന്നെ
കാസര്‍കോട്: (www.kasargodvartha.com 05.02.2019) ലോറി ക്ലീനറുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. കസ്റ്റഡിയിലുള്ള ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകമെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഡ്രൈവര്‍ ലഹരിയുടെ മയക്കത്തില്‍തന്നെയാണെന്നും പോലീസ് പറഞ്ഞു. മലപ്പുറം വലിയപറമ്പ് ശബാന്‍ വില്ല റോഡിലെ കുഞ്ഞിമൊയ്തീന്‍- സുഹറ ദമ്പതികളുടെ മകന്‍ സുഹൈല്‍ (26) ആണ് ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട്ട് വെച്ച് മരണപ്പെട്ടത്.
വീഴ്ചയിലോ മറ്റോ പറ്റിയ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ പോലീസിനെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മലപ്പുറം കോട്ടക്കല്ലില്‍ നിന്നും ഭാരത് ബെന്‍സ് ലോറിയില്‍ കിടക്കനിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാനായി കാസര്‍കോട്ട് വന്നതായിരുന്നു സുഹൈലും ഡ്രൈവര്‍ കോട്ടക്കല്‍ സ്വദേശി റിയാസും. വൈകിട്ട് 4.30 മണിയോടെ ഇവരുടെ ലോറി ചന്ദ്രഗിരിയിലെ ബൈക്ക് ഷോറൂമിന് മുന്‍വശം എത്തിയിരുന്നു. മാഹിയില്‍ വെച്ച് തങ്ങള്‍ മദ്യപിച്ചിരുന്നതായാണ് കസ്റ്റഡിയിലുള്ള ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. സുഹൈലിനെ റിയാസ് ലോറിയില്‍ വെച്ച് ചവിട്ടുന്നത് ഇതുവഴി കടന്നുപോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.
കോട്ടക്കല്‍ അനലിയ മാട്രിക്സ് സ്ഥാപനത്തിലേക്കാണ് ഇവര്‍ കിടക്ക നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാനായി കാസര്‍കോട്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു തന്നെ ഇവര്‍ ലോഡുമായി മലപ്പുറത്തേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇരുവരെയും ഫോണില്‍ കിട്ടാത്തതുകൊണ്ട് കിടക്ക നിര്‍മാണ ഫാക്ടറി ഉടമ യുവാവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ചയും വിവരമില്ലാത്തതിനാല്‍ ബന്ധുക്കളും ഫാക്ടറി ഉടമയും ആശങ്കയില്‍ കഴിയുന്നതിനിടയിലാണ് വൈകിട്ടോടെ ലോറി ഡ്രൈവര്‍ റിയാസ് സുഹൈല്‍ മരിച്ച വിവരം വിളിച്ചറിയിച്ചത്.
ലോറിയില്‍ നിന്നും താഴെയിറങ്ങുന്നതിനിടയില്‍ മുഖമടച്ചുവീണാണ് സുഹൈല്‍ മരിച്ചതെന്നാണ് ഡ്രൈവര്‍ റിയാസ് പോലീസിന് മൊഴി നല്‍കിയത്. അതേസമയം ലോറിയില്‍ നിന്ന് സുഹൈലിനെ ചവിട്ടുന്നതു കണ്ട കാര്യം പോലീസ് അറിയിച്ചപ്പോള്‍ മദ്യപിച്ച് ബോധരഹിതനായതിനാല്‍ എഴുന്നേല്‍പിക്കാന്‍ വേണ്ടിയാണ് ചവിട്ടിയതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയാല്‍ മാത്രമേ മരണത്തിലൂടെ ദുരൂഹതയകറ്റാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.
Related News:
മലപ്പുറത്തെ ലോറി ക്ലീനറെ കാസര്‍കോട്ടു വെച്ച് ചവിട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെട്ടു; ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Lorry, Lorry cleaner's death; Postmortem report revealed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Lorry, Lorry cleaner's death; Postmortem report revealed
Powered by Info News For You

Comments
Post a Comment