കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ പഠന ചിലവ് മെട്രോ മുഹമ്മദ് ഹാജി വഹിക്കും

പെരിയ: (www.kasargodvartha.com 21.02.2019) സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കല്യോട്ടെ ശരത് ലാലിന്റെ പി ജി വിദ്യാര്‍ത്ഥിനിയായ സഹോദരി അമൃതയുടെ മുഴുവന്‍ പഠനചിലവ് അമൃത പഠിക്കുന്ന പെരിയ അംബേദ്കര്‍ കോളേജിന്റെ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയും വഹിക്കും. വിവാഹ ചിലവ് മുസ്ലിം യൂത്ത് ലീഗ് വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വിവാഹ ചിലവ് ഏറ്റടുത്ത വിവരം ഡി സി സി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരപന്തലില്‍ പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെ ആദ്യ സഹോദരിയുടെ വിവാഹ ചിലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും, മരുമകളും ഏറ്റടുത്തിരുന്നു. ഓലമേഞ്ഞ വീട്ടില്‍ കഴിയുന്ന കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് വെച്ച് കൊടുക്കാമെന്ന് ഹൈബി ഈഡന്‍ എം എല്‍ എയും പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trending, Periya, Top-Headlines, Crime, Murder, Metro Mohammed Haji will help Sister of Sharath Lal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?