സംസ്ഥാനത്ത് വനിതാ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കും: കായികമന്ത്രി
തിരുവനന്തപുരം: (www.kvartha.com 15.02.2019) സംസ്ഥാനത്ത് വനിതാ ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ അടിസ്ഥാന കായിക വികസനം ലക്ഷ്യമാക്കി സംസ്ഥാന കായിക വകുപ്പ് ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ്, ഹോക്കി ടര്‍ഫ്, സിന്തറ്റിക് ട്രാക്ക് എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹോക്കി ടര്‍ഫിനായുള്ള ഉപകരണങ്ങള്‍ ഫ്രാന്‍സില്‍ നിന്നും സിന്തറ്റിക് ട്രാക്കിനായുള്ള ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നുമാണ് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയ ഓപ്പറേഷന്‍ ഒളിംപ്യ പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഖേലോ ഇന്ത്യയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ മന്ത്രി ആദരിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണത്തിന് 6.38 കോടി രൂപയുടേയും ഹോക്കി ടര്‍ഫ് നിര്‍മ്മാണത്തിന് 4.65 കോടി രൂപയുടേയും സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മ്മാണത്തിന് 4.33 കോടി രൂപയുടേയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഫിഫ ക്വാളിറ്റി പ്രോ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫുകള്‍ക്ക് മെയിന്റനന്‍സ് കുറവായതിനാല്‍ ദീര്‍ഘകാലം പരിശീലനത്തിന് ഉപയോഗിക്കാവുന്നതാണ്. ഇവയുടെ പൂര്‍ത്തീകരണത്തോടുകൂടി ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കും ഈ കോര്‍ട്ടുകള്‍ പ്രയോജനകരമാകും.
കെ എസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. എ സമ്പത്ത് എംപി മുഖ്യാതിഥിയായിരുന്നു. കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ്, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം മായാ ദേവി, ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേന്ദ്രന്‍, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുരുഗദാസ് ടി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Football academy for women on anvil: Sports Minister, Kerala, Food, Minister E.P Jayarajan, News, Woman.

Powered by Info News For You

Comments
Post a Comment