പ്രളയ ദുരിതബാധിത കുടുംബത്തിനു ഇന്ത്യന്‍ നേവി പുതിയ വീട് കൈമാറി
കൊച്ചി: (www.kvartha.com 10.02.2019) പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ നേവി പുതിയതായി നിര്‍മ്മിച്ച വീട് കൈമാറി. മഞ്ഞുമ്മല്‍ മുട്ടിനകം വേവുക്കാട്ടു വി.കെ ബാബുവിനാണ് നേവിയുടെ സഹായ ദൗത്യത്തിന്റെ ഭാഗമായി പുതിയ വീടിന്റെ താക്കോല്‍ കൈമാറിയത്. പ്രളയത്തില്‍ പാടെ തകര്‍ന്ന വീട് ഇടിച്ചു നിരത്തി അവിടെ പുതിയ വീട് നിര്‍മ്മിക്കുകയായിരുന്നു.
രണ്ട് കിടപ്പുമുറി, ഒരു ഡ്രോയിങ്ങ് റൂം, അടുക്കള എന്നിവയ്ക്കു പുറമെ ആധുനികമായി എല്ലാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് വീട് കൈമാറിയത് ഏകദേശം 9.35 ലക്ഷം രൂപ ചെലവ് വന്നു. ചടങ്ങില്‍ നേവി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്വപ്ന ചാവ്‌ല, വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ല എന്നിവര്‍ പങ്കെടുത്തു. സ്വപ്ന ചാവ്‌ല പുതിയ വീട്ടിലേക്കു ഗ്യാസ് സ്റ്റൗവ് സമ്മാനമായി നല്‍കി. പ്രളയ ദുരന്തകാലത്ത് വൈസ് അഡ്മിറല്‍ സുനില്‍ ലാംബ ബാബുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, House, Flood, Indian Navy's house for flood victim
< !- START disable copy paste -->
Keywords: Kerala, News, Kochi, House, Flood, Indian Navy's house for flood victim
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment