കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ പ്രതി എന്‍ ഐ എയുടെ പിടിയില്‍; സൗദി പോലീസ് കസ്റ്റഡിയിലെടുത്ത് കയറ്റി അയച്ചതാണെന്ന് സൂചന
ന്യൂഡല്‍ഹി: (www.kvartha.com 01.02.2019) കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി എന്‍ ഐ എയുടെ പിടിയിലായി. നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്ന എട്ടാം പ്രതി തളിപ്പറമ്പ് സ്വദേശി പി പി യൂസഫ് (36) ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
സൗദിയില്‍ നിന്നുള്ള വിമാനത്തിലായിരുന്നു യൂസഫ് എത്തിയത്. ഇയാളെ സൗദി പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കയറ്റി അയച്ചതാണെന്നും സൂചനയുണ്ട്.
സ്‌ഫോടനം നടത്തിയ ശേഷം ഇയാള്‍ രണ്ടാംപ്രതി കണ്ണൂര്‍ തലശ്ശേരി ചെരുപറമ്പയിലെ മുഹമ്മദ് അസ്ഹര്‍ (33) നൊപ്പം സൗദിയിലേക്ക് കടക്കുകയായിരുന്നു. 13 വര്‍ഷമായി അസ്ഹറിനൊപ്പം കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ജനുവരി 24 ന് അസ്ഹര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി സ്‌ഫോടനം നടന്നത്. 20 മിനിട്ട് ഇടവേളയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
2009 ഡിസംബര്‍ 18ന് കേസ് ഏറ്റെടുത്ത എന്‍ ഐ എ എട്ട് പേര്‍ക്കെതിരെ 2010 ഓഗസ്റ്റ് ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നാല് പ്രതികള്‍ക്കെതിരെ 2011 ഓഗസ്റ്റ് 11 ന് എറണാകുളം സ്‌പെഷ്യല്‍ എന്‍ ഐ എ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി സഫാസ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതിയെ കൊച്ചിയിലേക്കുള്ള ട്രാന്‍സിറ്റ് റിമാന്‍ഡിന് വേണ്ടി ന്യൂഡല്‍ഹിയിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, Kozhikode, Saudi Arabia, News, Crime, Bomb Blast, NIA, Arrest, Absconder of Calicut Twin Blasts Cases arrested on arrival from Saudi Arabia

Powered by Info News For You

Comments
Post a Comment