വിവാഹേതര ബന്ധമുണ്ടെന്നു സംശയം; ഭാര്യയെ വെട്ടിനുറുക്കി മാലിന്യ കൂമ്പാരത്തില്‍ തള്ളിയ ഭര്‍ത്താവും സിനിമാ സംവിധായകനുമായ എസ് ആര്‍ ബാലകൃഷ്ണന്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 07.02.2019) വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിനുറുക്കി മാലിന്യ കൂമ്പാരത്തില്‍ തള്ളിയ കേസില്‍ ഭര്‍ത്താവും സിനിമാ സംവിധായകനുമായ എസ് ആര്‍ ബാലകൃഷ്ണന്‍ അറസ്റ്റില്‍.
ആഴ്ചകള്‍ക്കു മുന്‍പാണ് പള്ളിക്കരണി മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപം സ്ത്രീയുടെ കാലുകളും, കൈയും കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് കന്യാകുമാരി സ്വദേശിനി സന്ധ്യ(35)യുടേതാണെന്നു തിരിച്ചറിഞ്ഞു.
സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവും സംവിധായകനുമായ എസ്.ആര്‍.ബാലകൃഷ്ണനെ (49) പോലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു താന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കി.
ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് പള്ളിക്കരണി മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ ഒരു സ്ത്രീയുടെ കാലുകളും, വലതു കയ്യും കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്താന്‍ ചെന്നൈ ഡപ്യൂട്ടി കമ്മിഷണര്‍ മുത്തുസ്വാമിയുടെ നേതൃത്വത്തില്‍ മൂന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിനിടെ സന്ധ്യയെ കാണാനില്ലെന്നു കാണിച്ചു രണ്ടു ദിവസം മുന്‍പു തൂത്തുക്കുടി പോലീസിനു ലഭിച്ച പരാതിയാണു വഴിത്തിരിവായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai filmmaker arrested 2 weeks after wife's body parts found in bins, Chennai, News, Murder, Crime, Criminal Case, Police, Arrested, Director, Cinema, Entertainment, National.
ആഴ്ചകള്‍ക്കു മുന്‍പാണ് പള്ളിക്കരണി മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപം സ്ത്രീയുടെ കാലുകളും, കൈയും കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് കന്യാകുമാരി സ്വദേശിനി സന്ധ്യ(35)യുടേതാണെന്നു തിരിച്ചറിഞ്ഞു.
സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവും സംവിധായകനുമായ എസ്.ആര്‍.ബാലകൃഷ്ണനെ (49) പോലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു താന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കി.
ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് പള്ളിക്കരണി മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ ഒരു സ്ത്രീയുടെ കാലുകളും, വലതു കയ്യും കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്താന്‍ ചെന്നൈ ഡപ്യൂട്ടി കമ്മിഷണര്‍ മുത്തുസ്വാമിയുടെ നേതൃത്വത്തില്‍ മൂന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിനിടെ സന്ധ്യയെ കാണാനില്ലെന്നു കാണിച്ചു രണ്ടു ദിവസം മുന്‍പു തൂത്തുക്കുടി പോലീസിനു ലഭിച്ച പരാതിയാണു വഴിത്തിരിവായത്.
ശരീര ഭാഗങ്ങളിലെ അടയാളങ്ങള്‍ ഒത്തുവന്നതോടെ പോലീസ് ബാലകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. സംഭവത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ബാലകൃഷ്ണന്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കണ്ടെടുത്ത കയ്യില്‍ പച്ചകുത്തിയിരുന്ന ശിവപാര്‍വതി രൂപമാണ് മരിച്ചത് സന്ധ്യയാണെന്നു സ്ഥിരീകരിക്കാന്‍ സഹായിച്ചത്. പൊങ്കലിനു ബാലകൃഷ്ണന്റെ വീട്ടില്‍ സന്ധ്യ എത്തിയിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയും നിര്‍ണായകമായി.
സന്ധ്യയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പള്ളിക്കരണിയില്‍ കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ക്രോംപെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
ജനുവരി 20ന് രാത്രി പത്തുമണിയോടെയാണു കൊല നടന്നതെന്നു ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. തമിഴ് സിനിമകളില്‍ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന സന്ധ്യയും സഹസംവിധായകനായിരുന്ന ബാലകൃഷ്ണനും പ്രണയിച്ചാണു വിവാഹം കഴിച്ചത്. 2010ല്‍ ബാലകൃഷ്ണന്‍ സ്വന്തമായി സിനിമ നിര്‍മിച്ചെങ്കിലും വിജയിച്ചില്ല.
ഇതിനിടെ മറ്റു പലരുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലകൃഷ്ണന്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു സന്ധ്യ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും വെവ്വേറെയാണു താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി 15ന് പൊങ്കല്‍ പ്രമാണിച്ച് സന്ധ്യ ജാഫര്‍ഖാന്‍പെട്ടിലെ ബാലകൃഷ്ണന്റെ വാടക വീട്ടില്‍ എത്തിയിരുന്നു. പിന്നീട് സന്ധ്യയെക്കുറിച്ചു വിവരം ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ബാലകൃഷ്ണനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സന്ധ്യ പുറത്തുപോയെന്ന മറുപടിയാണു ലഭിച്ചത്. ഇതേ തുടര്‍ന്നാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാമെന്നു വിശ്വസിപ്പിച്ചു സന്ധ്യയെ ജാഫര്‍ഖാന്‍പെട്ടിലെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നു ബാലകൃഷ്ണന്‍ പോലീസിനോടു സമ്മതിച്ചു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
സന്ധ്യയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പള്ളിക്കരണിയില്‍ കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ക്രോംപെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
ജനുവരി 20ന് രാത്രി പത്തുമണിയോടെയാണു കൊല നടന്നതെന്നു ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. തമിഴ് സിനിമകളില്‍ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന സന്ധ്യയും സഹസംവിധായകനായിരുന്ന ബാലകൃഷ്ണനും പ്രണയിച്ചാണു വിവാഹം കഴിച്ചത്. 2010ല്‍ ബാലകൃഷ്ണന്‍ സ്വന്തമായി സിനിമ നിര്‍മിച്ചെങ്കിലും വിജയിച്ചില്ല.
ഇതിനിടെ മറ്റു പലരുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലകൃഷ്ണന്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു സന്ധ്യ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും വെവ്വേറെയാണു താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി 15ന് പൊങ്കല്‍ പ്രമാണിച്ച് സന്ധ്യ ജാഫര്‍ഖാന്‍പെട്ടിലെ ബാലകൃഷ്ണന്റെ വാടക വീട്ടില്‍ എത്തിയിരുന്നു. പിന്നീട് സന്ധ്യയെക്കുറിച്ചു വിവരം ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ബാലകൃഷ്ണനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സന്ധ്യ പുറത്തുപോയെന്ന മറുപടിയാണു ലഭിച്ചത്. ഇതേ തുടര്‍ന്നാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാമെന്നു വിശ്വസിപ്പിച്ചു സന്ധ്യയെ ജാഫര്‍ഖാന്‍പെട്ടിലെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നു ബാലകൃഷ്ണന്‍ പോലീസിനോടു സമ്മതിച്ചു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
Keywords: Chennai filmmaker arrested 2 weeks after wife's body parts found in bins, Chennai, News, Murder, Crime, Criminal Case, Police, Arrested, Director, Cinema, Entertainment, National.
Powered by Info News For You

Comments
Post a Comment