മിന്നല്‍ ഹര്‍ത്താലില്‍ വലഞ്ഞ് ജനം, പലയിടങ്ങളിലും വ്യാപക അക്രമം

കോഴിക്കോട്:(www.kvartha.com  18/02/2019) കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. സംസ്ഥാനത്ത് നിരവധി വാഹനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായി. നിരവധി സ്ഥലത്ത് കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞു. ഞായറാഴ്ച്ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

News, Kozhikode, Kerala, Harthal, Murder case, Arrest, KSRTC, Vehicles,State Hartal; In many places the supporters of the Hartal prevents the vehicles

ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. കോഴിക്കോട് പന്തിയുര്‍ പാടത്ത് കെ എസ് ആര്‍ ടി സി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ആറ്റിങ്ങലില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Harthal, Murder case, Arrest, KSRTC, Vehicles,State Hartal; In many places the supporters of the Hartal prevents the vehicles


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?